സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി
Jul 16, 2017, 23:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.07.2017) ജില്ലയിലെ അഞ്ച് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന പടന്നക്കാട്ട് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി. നീലേശ്വരത്തു നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുമ്പോള്‍ മേല്‍പാലം തുടങ്ങുന്ന ഭാഗത്താണ് ഒരു സംഘം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്.
ഒരു മാസം മുമ്പ് കുറച്ചു യുവാക്കള്‍ ചേര്‍ന്ന് ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ വീണ്ടും ഇവിടെ ക്യാമ്പ് ചെയ്യുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പോലീസ് എയ്ഡ് പോസ്റ്റ് പോലുള്ള സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
അതിനിടെ കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ കെട്ടിയ തോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഞായറാഴ്ച നശിപ്പിച്ച നിലയില്‍ കാണപ്പെട്ടു. പ്രദേശത്ത് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന പരാക്രമങ്ങളാണ് ഇതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Padannakad, Complaint, Students, Kasaragod, College, Police, Accuse, Arrest, Complaint against eve teasers.