city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യേറിയ നഗരസഭാ ഭൂമി പിടിച്ചെടുക്കാന്‍ സാങ്കേതിക കമ്മിറ്റിക്ക് രൂപം നല്‍കി

നീലേശ്വരം: (www.kasargodvartha.com 10.10.2017) നീലേശ്വരത്ത് വ്യാപകമായി നഗരസഭാ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഭൂമി    തിരിച്ചുപിടിക്കാന്‍ സാങ്കേതിക കമ്മിറ്റിക്ക് രൂപം നല്‍കി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി കെ രതീഷ്, പി ഭാര്‍ഗ്ഗവി, മുന്‍സിപ്പല്‍ പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍, റവന്യൂ ഇന്‍സ്പെക്ടര്‍ നീലേശ്വരം, പേരോല്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ എക്സ് ഒഫീഷ്യല്‍ അംഗങ്ങളുമാണ്.

ഈ കമ്മിറ്റിയുടെ ആദ്യ യോഗം ചൊവ്വാഴ്ച 3.30 ന് നഗരസഭാ അനക്സ് ഹാളില്‍ ചേരും. കൈയ്യേറ്റ ഭൂമി തിരിച്ച് പിടിക്കാന്‍ സാങ്കേതിക സമിതിയെ രൂപീകരിച്ചതോടെ നഗരസഭയിലെ  കൈയ്യേറ്റക്കാര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നഗരത്തിലെ  കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ച എറുവാട്ട് മോഹനനും, ഡി വൈ എഫ് ഐ നേതാവും അഴിമതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന പി കെ രതീഷും, റവന്യൂ വകുപ്പ് കൈയ്യാളുന്ന സി പി ഐ നേതാവും, നിലപാടുകളില്‍ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് കൈക്കൊള്ളുന്ന പി ഭാര്‍ഗ്ഗവിയും അംഗങ്ങളായിട്ടുള്ള സമിതി കൈയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നത് കൊണ്ടു തന്നെ ഈ സാങ്കേതിക കമ്മിറ്റി കൈയ്യേറ്റക്കാര്‍ക്ക് തലവേദനയാകുമെന്നുറപ്പാണ്.

സ്ഥലം കൈയ്യേറ്റത്തിനു പുറമേ മേച്ചില്‍ സ്ഥലങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ട സംഭവങ്ങളിലുള്‍പ്പെടെ ശക്തമായ നടപടി കൈക്കൊള്ളാന്‍ സമിതക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതിന് റവന്യൂ വകുപ്പിന്റെ പിന്തുണ കൂടിയുള്ളതിനാല്‍ കൈയ്യേറ്റം തിരിച്ച് പിടിക്കല്‍ എളുപ്പമാകുമെന്നാണ് സൂചന.
നഗരത്തിലെ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച് കെ വി ദാമോധരന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ തന്നെ വ്യക്തമായ കണക്കുകള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പലതും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ലീസിനായി നല്‍കിയിട്ടുള്ളതുമാണ് എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ലീസ്  അടയ്ക്കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ല. ഇക്കാര്യവും സാങ്കേതിക കമ്മിറ്റിയുടെ അന്വേഷണ പരിധിയില്‍ വരും. കോട്ടപ്പുറത്ത് തീയ്യേറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച  സ്ഥലം കൈയ്യേറ്റ ഭൂമി ആണെന്നും അല്ലെന്നുമുള്ള വാദം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യവും സമിതി പരിശോധിക്കും.

ചിറപ്പുറം, പുത്തരിയടുക്കം എന്നിവയ്ക്കു പുറമേ രാജാ റോഡിലുള്‍പ്പെടെ വ്യാപകമായി നഗരസഭാ ഭൂമി കൈയ്യേറിയതായി ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ഇവ തിരിച്ച് പിടിക്കാന്‍ എന്തു നടപടി കൈക്കൊള്ളണമെന്ന് ബുധനാഴ്ച ചേരുന്ന സാങ്കേതിക സമിതി യോഗം തീരുമാനിക്കും.
കയ്യേറിയ നഗരസഭാ ഭൂമി പിടിച്ചെടുക്കാന്‍ സാങ്കേതിക കമ്മിറ്റിക്ക് രൂപം നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Neeleswaram, news, Committee, Municipality, Committee formed for seizing land encroachments

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia