കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
Nov 25, 2017, 17:40 IST
പെര്‍ള:(www.kasargodvartha.com 25/11/2017) കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പി യു സി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയെ കാണാതായി. പുത്തൂര്‍ വിവേകാനന്ദ കോളജിലെ വിദ്യാര്‍ത്ഥിയായ മുള്ളേരിയ, തുണ്ടിക്കൈയിലെ മഹാലിംഗേശ്വര ഭട്ടിന്റെ മകന്‍ കൃഷ്ണരാജി (17)നെയാണ് കാണാതായത്.
പെര്‍ള, കാട്ടുകുക്കെ, സൂര്‍ജലുവിലെ ബന്ധുവായ ജയദുര്‍ഗയുടെ വീട്ടില്‍ താമസിച്ചാണ് കോളജില്‍ പോയിരുന്നത്. പതിവുപോലെ നവംബര്‍ 23ന് രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയതാണ്. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കോളജില്‍ അന്വേഷിച്ചുവെങ്കിലും ക്ലാസില്‍ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി.
തുടര്‍ന്ന് ജയദുര്‍ഗ ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ കേസ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Perla, Kasaragod, Missing, Student, Mobile Phone, Police, Complaint, Investigation,