Accident | പൂച്ചക്കാട് സ്‌കൂടർ ലോറിക്കടിയിൽപ്പെട്ട് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം പെരുന്നാൾ അവധിക്ക് മംഗ്ളൂറിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ
● ചെറുവത്തൂർ കാടങ്കോട്ടെ എ.പി. മുഹമ്മദ് ഫായിസ് ആണ് മരിച്ചത്
● പൂച്ചക്കാട് ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം നടന്നത്.
● അപകടത്തിൽപ്പെട്ട ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ബേക്കൽ: (KasargodVartha) പൂച്ചക്കാട് സ്‌കൂടർ ലോറിക്കടിയിൽപ്പെട്ട് കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറുവത്തൂർ കാടങ്കോട്ടെ എ പി മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പൂച്ചക്കാട് ബസ് സ്റ്റോപിന് സമീപമായിരുന്നു അപകടം. സഹപാഠിയായ ചിത്താരി പെട്രോൾ പമ്പിനടുത്തുള്ള റഈസും സ്കൂടറിന് പിന്നിൽ ഉണ്ടായിരുന്നു. റഈസ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയിൽ തട്ടി സ്‌കൂടർ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. ലോറി പൊലീസ് ക
സ്റ്റഡിയിലെടുത്തു.
യുവാവിനെ ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗ്ളൂറിൽ നിന്നും മറ്റു വിദ്യാർഥികൾക്കൊപ്പം ഇരുചക്ര വാഹനങ്ങളിൽ നാട്ടിലേക്ക് ഒന്നിച്ചു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു ഇവർ. ബണ്ട് വാൾ കായർഗോളി യെനപോയ കോളജിലെ ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ വിദ്യാർഥിയായിരുന്നു മരിച്ച മുഹമ്മദ് ഫായിസ്.
A college student died in a tragic scooter-lorry accident in Poochakkad while returning home for Eid holidays. The deceased, AP Muhammed Famis (23), was traveling from Mangalore when the accident occurred. His friend miraculously escaped with minor injuries.
#Accident, #Kerala, #Tragedy, #Poochakkad, #StudentDeath, #EidHoliday