പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസ്: കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
Oct 20, 2014, 18:16 IST
വിദ്യാനഗര്‍: (www.kasargodvartha.com 20.10.2014) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കോളജ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് ടൗണ്‍ സി.ഐ ടി. പി. ജേക്കബ്ബ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോളിയടുക്കം സ്വദേശിയും വിദ്യാനഗറിലെ കോളജ് വിദ്യാര്‍ത്ഥിയുമായ മിഥുനിനെ (19)യാണ് ലൈംഗികാതിക്രമ വകുപ്പു പ്രകാരമുള്ള കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴര മണിയോടെ 17 കാരിയായ പെണ്‍കുട്ടിയെയും മിഥുനെയും പെണ്‍കുട്ടിയുടെ വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി തന്നെ മിഥുന്‍ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയതും പോലീസില്‍ പരാതി നല്‍കിയതും. തുടര്‍ന്നാണ് മിഥുനിനെതിരെ കേസെടുത്ത് അറസ്റ്റുചെയ്തത്.
തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് ഇരുവരും അമിതമായി ഗുളികകഴിക്കുകയും ചെയ്തിരുന്നു. ഇത് പരിശോധനയില്‍ വ്യക്തമായിരുന്നു. അതീവ ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടിയും മിഥുനും പിന്നീട് അപകടനില തരണം ചെയ്യുകയായിരുന്നു.
വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ഐ ടി.പി ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. മിഥുനും പെണ്‍കുട്ടിയും ആത്മഹത്യയ്ക്കു ശ്രമിച്ചത് കുറ്റകരമാണെങ്കിലും അതിനു ഇപ്പോള്‍ കേസെടുത്തിട്ടിട്ടില്ലെന്നു സി.ഐ. പറഞ്ഞു.
Related News:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; കോളജ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Vidya Nagar, Kasaragod, Kerala, Accuse, Arrest, Molestation, Koliyadukkam, Mithun, College student arrested for Molestation.
Advertisement: