ദുരന്തനിവാരണത്തിന് ഭരണകൂടവുമായി യുവജനസമ്പര്‍ക്കം വേണമെന്ന് കളക്ടര്‍ സജിത് ബാബു
Sep 4, 2018, 17:39 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2018) പ്രളയദുരന്തമുണ്ടായ കേന്ദ്രങ്ങളില്‍ സഹായം എത്തുന്നതുമായി ബന്ധപ്പെട്ട് യുവജനസംഘങ്ങളും, യൂത്ത് ക്ലബുകളും ജില്ലാ ഭരണകൂടവുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പെയിനും, ആദരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു കളക്ടര്‍.
സഹായധനം കൃത്യമായ കേന്ദ്രങ്ങളില്‍ തന്നെ എത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത നല്‍കുന്നവര്‍ക്ക് ഉണ്ടാകണം. ഇതിന് യുവജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ദുരിതകേന്ദ്രങ്ങളില്‍ സഹായത്തിനു പോകുന്നവര്‍ ആരോഗ്യ പ്രതിരോധ കാര്യത്തിലും കാര്യമായ ശ്രദ്ധയുണ്ടാകണം. ഔദ്യോഗിക അറിയിപ്പുകള്‍ പാലിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ.വി., യുവജന കമ്മീഷന്‍ അംഗം കെ. മണികണ്ഠന്‍, ആര്‍ സഹീര്‍ എന്നിവര്‍ സംസാരിച്ചു. യുവജന ക്ഷേമബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.വി. ശിവപ്രസാദ് സ്വാഗതവും, സുരേഷ് വയമ്പില്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, Collector Sajith Babu on Helping
< !- START disable copy paste -->