ഫെബ്രുവരി 20ന് ശേഷം സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍ നിര്‍ബന്ധമായും വീട്ടില്‍ ഒറ്റക്ക് മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് കാസര്‍കോട് കലക്ടര്‍
Mar 27, 2020, 16:22 IST
കാസര്‍കോട്: (www.kasargodvartha.com 27.03.2020) ഫെബ്രുവരി 20നു ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് കാസര്‍കോട്ടേക്ക് വന്ന മുഴുവനാളുകളും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഒറ്റക്ക് മുറികളില്‍ കഴിയേണ്ടതാണെന്നും അവര്‍ മറ്റൊരാളുമായും യാതൊരു കാരണവശാലും ബന്ധപ്പെടാന്‍ പാടില്ലാത്തതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, കിടപ്പിലായ രോഗികള്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, പ്രമേഹ രോഗികള്‍, വൃക്കരോഗികള്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങി ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളില്‍ വാതിലുകള്‍ അടച്ച് വായുസഞ്ചാരമുള്ള മുറികളില്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, News, District Collector, House, Collector about corona control