city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടല്‍ത്തീരത്തെ കുളംതോണ്ടി മണല്‍ മാഫിയ; പൊറുതി മുട്ടിയ ജനങ്ങള്‍ തീര സംരക്ഷണ സമിതിയുമായി രംഗത്ത്, ഇനി മണലൂറ്റല്‍ നടക്കില്ല

ബേക്കല്‍: (www.kasargodvartha.com 15.11.2017) ടൂറിസത്തിന്റെ പേരില്‍ കുടിവെള്ളം പോലും മുട്ടിയ കൊപ്പല്‍- അംബികാനഗര്‍ കടല്‍തീര വാസികള്‍ വേറെ നിര്‍വ്വാഹമില്ലാതെ വന്നപ്പോള്‍ അറ്റകൈക്ക് പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മഴക്കാലമായാല്‍ താഴ്ന്ന മേഖലയായതു കാരണം വീട്ടിനകത്തെ കക്കൂസിലും ബാത്ത്റൂമിലും മലിന ജലം കയറി പരിസരം നാറുന്നത് പരാതിപ്പെട്ടിട്ടും പരിഹരിക്കാതെ കിടക്കുന്നു. നല്‍കുന്ന  നിവേദനങ്ങള്‍ക്കെല്ലാം പുല്ലു വില. ഒരാളും  തിരിഞ്ഞു നോക്കാനില്ല. അതിനു പുറമെയാണ് രാത്രിയെന്നോ പകലെന്നോ വ്യാത്യസമില്ലാതെയുള്ള മണല്‍ കൊള്ള.

മണലൂറ്റുന്നതു കാരണം ഭൂമി കുഴിയുന്നു. കടല്‍വെള്ളം കയറി കിണര്‍ നശിക്കുന്നു. അസുര ഭൂമിയായിത്തീരുകയാണ് ടൂറിസം കേന്ദ്രമായ കാപ്പില്‍. ലോഡു കണക്കിനു മണലാണ് ദിനം പ്രതി ഇവിടെ നിന്നും കടത്തിക്കൊണ്ടു പോകുന്നതെന്ന പരാതിക്ക് പരിഹാരമാകുന്നില്ല. പഞ്ചായത്തും, പോലീസും നോക്കി നില്‍ക്കേയാണ് ഇതൊക്കെ നടക്കുന്നത്. പേരിനെപ്പോഴെങ്കിലും പിടികൂടിയാലായി. പലതിലും ഒത്തുകളിയാണെന്ന് പരാതിയുള്ള നാട്ടുകാര്‍ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുകയാണ്. ഉന്നതങ്ങളില്‍ പരാതിപ്പെട്ടാല്‍ ഒന്നു രണ്ടു ദിവസത്തിനു ശേഷം വീണ്ടും മണല്‍ കടത്ത് ആവര്‍ത്തിക്കുകയാണ് പതിവെന്ന് പുതുതായി രൂപം കൊണ്ട തീരദേശ സംരക്ഷണ സമിതിയുടെ സെക്രട്ടറി പറയുന്നു.

കുഴിച്ചെടുത്ത മണല്‍ വീണ്ടും കടലില്‍ നിന്നും വന്നു ചേരുന്നുണ്ടല്ലോ എന്നാണത്രെ മണല്‍ മാഫിയയുടേയും, അവരുടെ സഹായികളുടേയും വാദം. ഇതുമൂലം തീരദേശവാസികളുടെ വീടിനും വെച്ചുപിടിപ്പിച്ച തെങ്ങിനും, ജൈവ വേലിക്കെട്ടായ കാറ്റാടി മരങ്ങളും കടലെടുത്തു കൊണ്ടിരിക്കുകയാണ്. കിണറില്‍ വ്യാപകമായി ഉപ്പു കയറി തിളപ്പിച്ചാല്‍ പോലും വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി പേര്‍ ഇവിടെ നിന്നും വീടൊഴിഞ്ഞു പോകാന്‍ തയ്യാറായിക്കഴിഞ്ഞു. മദ്യക്കുപ്പികളും മറ്റു പൊടി രൂപത്തിലുള്ള ആധുനിക ലഹരിപദാര്‍ത്ഥങ്ങളും നാടിന്റെ നാനാഭാഗത്തു നിന്നും ഇവിടെയെത്തുന്നു. മിക്കപ്പോഴും ബോധരഹിതരായി വെയില്‍ തീരത്ത് മലര്‍ന്നു കിടന്നുറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ കാഴ്ച പതിവാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാട്ടില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം കടല്‍ തീരം നഷ്ടപ്പെടുകയാണ്. ഉദുമ ഗ്രാമപഞ്ചായത്ത് ജനങ്ങളുടെ ആവലാതികള്‍ക്കു മുന്നില്‍ കൈമലര്‍ത്തുകയാണ്.

സഹികെട്ടാണ് തീരവാസികള്‍ ഇപ്പോള്‍ യോഗം ചേര്‍ന്ന് തീരദേശ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തതെന്ന് കണ്‍വീനര്‍ കെ.ആര്‍ സുരേഷ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൊപ്പല്‍ ടൂറിസത്തിനു സമീപത്തുള്ള കൊപ്പല്‍- അംബികാ നഗറിലെ ഗ്രാമവാസികള്‍ കൊവ്വല്‍ ബീച്ചിനടുത്ത് ഒത്തു ചേര്‍ന്നാണ് സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. ചെയര്‍മാനായി പഞ്ചായത്ത് അംഗം കെ.വി. അപ്പുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ 20 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സി.പി.എം ഉദുമാ ഏരിയാ സെക്രട്ടറി ടി. നാരായാണന്‍, ഉദുമാ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എ അഹമ്മദ് ഷാഫി, കെ.വി. രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണലൂറ്റ് തടയുന്നതിനു വേണ്ടിയും ദിവസേന ഇല്ലാതായിക്കൊണ്ടിരിക്കുന്ന കടല്‍ തീരം സംരക്ഷിക്കുന്നതിനായി കടല്‍ഭിത്തി പണിയുന്നതിനായി നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനകീയ കൂട്ടായ്മ തീരുമാനിച്ചു.

റിപോര്‍ട്ട്: പ്രതിഭാ രാജന്‍

കടല്‍ത്തീരത്തെ കുളംതോണ്ടി മണല്‍ മാഫിയ; പൊറുതി മുട്ടിയ ജനങ്ങള്‍ തീര സംരക്ഷണ സമിതിയുമായി രംഗത്ത്, ഇനി മണലൂറ്റല്‍ നടക്കില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, sand mafia, Bekal, Coastal protection committee formed against Sand mafia

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia