മണല്‍ മാഫിയയെ തുരത്താന്‍ മുന്നിട്ടിറങ്ങി കോസ്റ്റല്‍ പോലീസ്; സിഐയുടെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്, കടലോരത്ത് കുഴിയുണ്ടാക്കി ചാക്കുകളിലാക്കി നിറച്ച നിലയില്‍ 700 ചാക്ക് പൂഴി പിടിച്ചെടുത്തു
Jun 25, 2018, 16:39 IST
കുമ്പള: (www.kasargodvartha.com 25.06.2018) മണല്‍ മാഫിയയെ തുരത്താന്‍ മുന്നിട്ടിറങ്ങി കോസ്റ്റല്‍ പോലീസ്. കുമ്പള കോസ്റ്റല്‍ സിഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. കടലോരത്ത് കുഴിയുണ്ടാക്കി ചാക്കുകളിലാക്കി നിറച്ച നിലയില്‍ 700 ചാക്ക് പൂഴി പിടിച്ചെടുത്തു. മഞ്ചേശ്വരം തീര്‍ത്തകണ്ണൂര്‍ കടലോരത്തു നിന്നുമാണ് പൂഴി പിടിച്ചെടുത്തത്.
ഇവിടെ മണല്‍ കടത്ത് വ്യാപകമായിട്ടുണ്ടെന്ന പരാതിയുയര്‍ന്നതോടെയാണ് കോസ്റ്റല്‍ പോലീസ് പരിശോധന കര്‍ശനമാക്കിയത്. വരുംദിവസങ്ങളിലും കര്‍ശന പരിശോധനയുണ്ടാകുമെന്നും മണല്‍ മാഫിയയെ തുരത്താന്‍ മുന്നിട്ടിറങ്ങുമെന്നും സിഐ പറഞ്ഞു.
Keywords: Kasaragod, Kerala, news, Kumbala, sand mafia, Police, seized, Coastal police against Sand mafia; 700 Load sand seized
< !- START disable copy paste -->