സി ഒ എ സംസ്ഥാന സമ്മേളനം 17, 18, 19 തിയ്യതികളില്‍ കാഞ്ഞങ്ങാട്ട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും, മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥി
Feb 15, 2018, 14:05 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2018) കേരളത്തിലെ കേബിള്‍ ടി.വി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 11-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 17, 18, 19 തിയ്യതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സി.ഒ.എ പ്രസിഡന്റും കെ.സി.സി.എല്‍ മുന്‍ ചെയര്‍മാനുമായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന കാസര്‍കോടിന്റെ മണ്ണില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം സി.ഒ.എ യെ സംബന്ധിച്ചടുത്തോളം മാറ്റത്തിന്റെ കാലഘട്ടത്തിലാണ് നടക്കുന്നത്.
സ്വയം തൊഴില്‍ സംരംഭകരായ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന വെല്ലുവിളികളും, ഡിജിറ്റല്‍ കേബിള്‍ ടെലിവിഷന്‍മാധ്യമ മേഖല നേരിടുന്ന വിദേശ കുത്തക ആധിപത്യവും പ്രതിരോധവും സാദ്ധ്യതകളും സമ്മേളനത്തിന്റെ മുഖ്യഅജണ്ടയാണ്. സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു മാസമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ചര്‍ച്ചകള്‍, ചിത്രപ്രദര്‍ശനം, കലാകായിക മത്സരങ്ങള്‍
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരിന്നു.
17 ന്ഉച്ചയ്ക്ക് 3 മണിക്ക് അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പൊതുസമ്മേളന വേദിയായ നേര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേകം സജ്ജമാക്കിയ എന്‍ എച്ച് അന്‍വര്‍ നഗറില്‍ എത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പൊതുസമ്മേളനം വിദ്യഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിക്കും. എം എല്‍ എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, പി.ബി. അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ തുടങ്ങി വിവിധ രാഷ്ട്രിയ, സാംസ്‌ക്കാരിക, സംഘടന, പ്രതിനിധികള്‍ പങ്കെടുക്കും.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ പ്രതീകമായി അവതരിപ്പിച്ച ഓച്ചിറ കെട്ടുകാഴ്ചയുടെയും കേരളത്തിന്റെ തനത് കലാരൂപങ്ങളുടെയും അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയോടും പൊതുസമ്മേളനത്തോടും കൂടി ആരംഭിക്കുന്ന സമ്മേളനം കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 18, 19 തിയ്യതികളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തോടെ സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സി. ഒ.എ. സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ വി.വി. രമേശ്, സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് കെ. വിജയകൃഷ്ണന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.സജീവ്കുമാര്‍, സി.ഒ. എ. ജില്ലാ പ്രസിഡണ്ട് എം. മനോജ് കുമാര്‍, സെക്രട്ടറി എം. ലോഹിതാക്ഷന്‍, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ടി.വി. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Press meet, COA, COA State conference preparations completed.