നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സഹകരണ ആശുപത്രി ഭരണ സമിതി
Jul 12, 2017, 23:50 IST
ചെങ്കള: (www.kasargodvartha.com 12.07.2017) നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സഹകരണ ആശുപത്രി ഭരണ സമിതി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും, ആശുപത്രിയുടെ സല്‍പ്പേര് കളയുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ളൊരു പ്രചരണമെന്നും ഭരണ സമിതി വ്യക്തമാക്കുന്നു.
നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെ വാര്‍ത്തയില്‍ പറയുന്ന സംഭവങ്ങളൊന്നും ആശുപത്രിയില്‍ നടന്നിട്ടില്ല. സമരക്കാര്‍ ഓരോ വകുപ്പിലും ഒരാളെ ജോലിയില്‍ നിര്‍ത്തി കൊണ്ട് ബാക്കി ജീവനക്കാര്‍ മാത്രം സമരത്തില്‍ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. യാതൊരു മനുഷ്യത്വവും കാണിക്കാതെ നൂറോളം രോഗികളെ വഴിയാധാരമാക്കിയാണ് സമരത്തില്‍ ഏര്‍പ്പെട്ടത്.
സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ഒരു വിഭാഗം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ ജാള്യത മറക്കാനാണ് സമരം നടത്തുന്നതെന്നും ഭരണ സമിതി കുറ്റപ്പെടുത്തി. മറ്റു സ്വകാര്യ ആശുപത്രികളില്‍ നിന്നും വ്യത്യസ്തമായി 2015ല്‍ സംസ്ഥാന സഹകരണ വകുപ്പ് ഇറക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരമുള്ള ശമ്പള സ്‌കെയിലാണ് സഹകരണ ആശുപത്രിയില്‍ നിലവിലുള്ളത്.
എന്നാല്‍ സമരം ചെയ്യുന്ന നഴ്‌സുമാരുമായി ചര്‍ച്ച ചെയ്യുകയും ഇനി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് ഭരണ സമിതി സമരക്കാരെ അറിയിച്ചതായും വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Chengala, Hospital, News, Nurse, Strike, Chengala EK Nayanar Hospital, Co operative hospital authority denies allegations.