city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Insurance Coverage | ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; 15000-ത്തോളം പേർ ഗുണഭോക്താക്കളാകും

CM Pinarayi Vijayan Announces Insurance Coverage for Library Secretaries and Librarians
Photo Credit: PRD Kasaragod

● 15000-ത്തോളം പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. 
● ലൈബ്രറികൾ കേവലം പുസ്തകങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രങ്ങൾ മാത്രമല്ല, ഒരു സർവകലാശാലയുടെ റോൾ കൂടി അവയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 
● വിജ്ഞാനം സാമൂഹിക മാറ്റത്തിന് എന്ന ആശയവുമായി വിജ്ഞാനത്തിൻ്റെ ജനാധിപത്യവത്ക്കരണത്തിന് മുന്നിട്ടിറങ്ങേണ്ടതുണ്ട്. 

വിദ്യാനഗർ: (KasargodVartha) ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ സെക്രട്ടറി മാർക്കും ലൈബ്രേറിയൻ മാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 15000-ത്തോളം പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. സംസ്ഥാനത്തെ 10000 ലൈബ്രറികളാണ് ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. കാസർകോട് വിദ്യാനഗർ ഉദയഗിരിയിൽ കേരള ലൈബ്രറി കൗൺസിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മന്ദിരോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

CM Pinarayi Vijayan Announces Insurance Coverage for Library Secretaries and Librarians

വായന വളർത്തുന്നതിനും സാമൂഹിക പ്രതിബദ്ധത പുലർത്തുന്നതിനും ഗ്രന്ഥശാല സംഘം നടത്തുന്ന പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഗ്രാമങ്ങളിലെ ബാലവേദികൾ, ലൈബ്രറികളിലെ എഴുത്ത് പെട്ടികൾ, ഹൈസ്കൂൾ വിദ്യാർഥികൾക്ക് വായനോത്സവം, ചിൽഡ്രൻസ് ഹോം ലൈബ്രറി സർവീസ്, ജയിൽ ലൈബ്രറികൾ തുടങ്ങി വിവിധ മേഖലകളിലായി വായനയും പുസ്തകങ്ങളും എത്തിക്കുന്ന ഗ്രന്ഥശാല സംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വായിക്കുന്ന മനുഷ്യൻ ചിന്തിക്കുന്നവനാകും. ചിന്തിക്കുന്നവർ ലോകത്തെ കൂടുതൽ സുന്ദരമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CM Pinarayi Vijayan Announces Insurance Coverage for Library Secretaries and Librarians

ലൈബ്രറികൾ കേവലം പുസ്തകങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രങ്ങൾ മാത്രമല്ല, ഒരു സർവകലാശാലയുടെ റോൾ കൂടി അവയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മുൻകാലങ്ങളിൽ സമൂഹം പുസ്തകങ്ങളിലൂടെയാണ് ലോക വീക്ഷണം നടത്തിയിരുന്നത്. സർവകലാശാലകളിലെ പുസ്‌തകങ്ങൾ എല്ലാം സർക്കാർ ഡിജിറ്റൽ രൂപത്തിലാക്കി കഴിഞ്ഞു. ഈ പുസ്തകങ്ങൾ പൊതു ജനങ്ങൾക്കും ലഭ്യമാക്കുന്നതിന് ഗ്രന്ഥശാല സംഘം മുൻകൈയെടുക്കണം. വിജ്ഞാനം സാമൂഹിക മാറ്റത്തിന് എന്ന ആശയവുമായി വിജ്ഞാനത്തിൻ്റെ ജനാധിപത്യവത്ക്കരണത്തിന് മുന്നിട്ടിറങ്ങേണ്ടതുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ പുസ്തകങ്ങൾ നൽകുന്ന വെളിച്ചം പടവാളാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായന വളർത്തുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയും പുലർത്തുന്ന ഗ്രന്ഥശാല സംഘം കോവിഡ് കാലത്തും പ്രളയ കാലത്തുമായി 4.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്ത മുണ്ടായപ്പോൾ 14 വീടുകളും ഒരു ലൈബ്രറിയും നിർമ്മിച്ച് നൽകുമെന്ന് അറിയിക്കുകയും ഒരു കോടി രൂപ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രന്ഥലോകം ചീഫ് എഡിറ്റര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.വി.കെ പനയാല്‍ ആമുഖ പ്രഭാഷണം നടത്തി. കാസര്‍കോട് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്  കെ.വി കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.     

എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, കേരള സ്‌റ്റേറ്റ് ലൈബ്രറി കണ്‍സില്‍ വൈസ് പ്രസിഡണ്ട് എ പി വിജയന്‍, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, എക്സിക്യൂട്ടിവ് അംഗം രതീഷ് കുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ മുന്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ, കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിഎ ഷൈമ, മധൂർ പഞ്ചായത്ത്  അംഗം ഹബീബ് ചെട്ടുംകുഴി, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുധ അഴീക്കോടന്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ്  എം വി ബാലകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍  സെക്രട്ടറി വി കെ മധു സ്വാഗതവും, കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

#LibraryWelfare #PinarayiVijayan #KeralaLibraries #InsuranceScheme #CommunitySupport #LibraryWorkers

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia