ഖാസിയുടെ മരണം; പോസ്റ്റോഫീസ് മാര്‍ച്ചില്‍ ജനം ഒഴുകി, പ്രതിഷേധം ഇരമ്പി
Feb 26, 2018, 12:44 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2018) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെയും ഖാസിയുടെ കുടുംബത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ പോസ്റ്റോഫീസ് മാര്‍ച്ചിലേക്ക് ജനം ഒഴുകിയെത്തി. വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു.
തിങ്കളാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണയില്‍ മത- സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നേതാക്കള്‍ ഉള്‍പെടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ. ഡി. സുരേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. പി.എ പൗരന് ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു. കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഖാസിയുടെ മകൻ സി എ മുഹമ്മദ് ശാഫി, ഖാസി മുഹമ്മദ് മുസ്ലിയാര് നീലേശ്വരം, ഖാസി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ ഉദുമ, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്, എം എ ഖാസിം മുസ്ലിയാർ, മജീദ് ബാഖവി, കല്ലട്ര മാഹിന്‍ ഹാജി, ശാഫി ഹാജി കട്ടക്കാൽ, യൂസുഫ് ബാഖവി മാറഞ്ചേരി, അബ്ദുല്ല സഅദി ഖാസിയാറകം, അബ്ദുൽ ഹമീദ് മൗലവി ആലംപാടി, ഇബ്രാഹിം ഫൈസി ജെഡിയാർ, ഹകീം കുന്നിൽ, സിദ്ദീഖ് നദ് വി ചേരൂർ, സുബൈർ പടുപ്പ്, ഹാരിസ്, ദാരിമി ബെദിര, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, അസീസ് കടപ്പുറം, സുലൈമാൻ കരിവെള്ളൂർ, ബശീർ വെള്ളിക്കോത്ത്, സി എം എ ജലീൽ, യൂനുസ് തളങ്കര, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ഇ അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, news, Protest, Post Office, C.M Abdulla Maulavi, C.M Abdulla Moulavi's death; Post office march conducted < !- START disable copy paste -->
തിങ്കളാഴ്ച രാവിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണയില്‍ മത- സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നേതാക്കള്‍ ഉള്‍പെടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ. ഡി. സുരേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ. പി.എ പൗരന് ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു. കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഖാസിയുടെ മകൻ സി എ മുഹമ്മദ് ശാഫി, ഖാസി മുഹമ്മദ് മുസ്ലിയാര് നീലേശ്വരം, ഖാസി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ ഉദുമ, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്, എം എ ഖാസിം മുസ്ലിയാർ, മജീദ് ബാഖവി, കല്ലട്ര മാഹിന്‍ ഹാജി, ശാഫി ഹാജി കട്ടക്കാൽ, യൂസുഫ് ബാഖവി മാറഞ്ചേരി, അബ്ദുല്ല സഅദി ഖാസിയാറകം, അബ്ദുൽ ഹമീദ് മൗലവി ആലംപാടി, ഇബ്രാഹിം ഫൈസി ജെഡിയാർ, ഹകീം കുന്നിൽ, സിദ്ദീഖ് നദ് വി ചേരൂർ, സുബൈർ പടുപ്പ്, ഹാരിസ്, ദാരിമി ബെദിര, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, അസീസ് കടപ്പുറം, സുലൈമാൻ കരിവെള്ളൂർ, ബശീർ വെള്ളിക്കോത്ത്, സി എം എ ജലീൽ, യൂനുസ് തളങ്കര, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ഇ അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, news, Protest, Post Office, C.M Abdulla Maulavi, C.M Abdulla Moulavi's death; Post office march conducted