city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി വിയും പണവും ചോദിച്ചെന്ന് ആരോപണം ഉന്നയിച്ച കരാറുകാരനെതിരെ നിയമ നടപടിക്കൊരുങ്ങി ക്ലബ്ബ് അംഗങ്ങള്‍

ചേരങ്കൈ: (www.kasargodvartha.com 22.08.2017) ചേരങ്കൈ കടപ്പുറം റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ ക്ലബ്ബ് പ്രവര്‍ത്തകര്‍ രംഗത്ത്. ആറു ലക്ഷം രൂപയുടെ കരാറു പണിക്ക് 21 ഇഞ്ച് ടെലിവിഷനും പതിനായിരം രൂപയും ക്ലബ്ബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി കരാറുകാരന്‍ ഹസൈനാര്‍ തളങ്കര നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ചിരുന്നെങ്കിലും അവ നിഷേധിച്ച് എഞ്ചിനീയര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ആരോപണങ്ങള്‍ നിഷേധിച്ച് കരാറുകാരനെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.

ടി വിയും പണവും ചോദിച്ചെന്ന് ആരോപണം ഉന്നയിച്ച കരാറുകാരനെതിരെ നിയമ നടപടിക്കൊരുങ്ങി ക്ലബ്ബ് അംഗങ്ങള്‍

സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായ ക്ലബ്ബിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കരാറുകാരന്‍ ഉന്നയിച്ചത്. നാട്ടിലെ അംഗങ്ങള്‍ക്ക് പുറമെ ദുബൈ- സൗദി ഘടകങ്ങളുള്ള ക്ലബ്ബ് ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടത് ക്ലബ്ബ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യമായി മാറിയിരിക്കുകയാണ്.

ടാറിങ്ങ് സമയത്ത് ജോലിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ക്ലബ്ബ് അംഗങ്ങളും നാട്ടുകാരില്‍ ചിലരും കരാറുകാരനെ ചോദ്യം ചെയ്തിരുന്നു. അവരോട് തട്ടിക്കയറിയ കരാറുകാരന്‍ ടാറിങ്ങിലെ അപാകതകള്‍ പരിഹരിക്കാന്‍ തയ്യാറായതുമില്ല. പിറ്റേദിവസം തന്നെ ടാര്‍ അടര്‍ന്ന് പോകുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ക്ലബ്ബ് കമ്മിറ്റി വിജിലന്‍സില്‍ പരാതി നല്‍കിയത്. അപാകതകള്‍ പരിഹരിച്ചാല്‍ ബില്‍ പാസാക്കാമെന്ന് എഞ്ചിനീയര്‍ അറിയിച്ചെങ്കിലും മുഖവിലക്കെടുക്കാതെ മുമ്പോട്ട് പോകാനായിരുന്നു കരാറുകാരന്റെ തീരുമാനം.

ബില്‍ പാസാകാത്തതിനാല്‍ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അമര്‍ഷം എന്നോണം അത്യന്തം നാടകീയമായി ക്ലബ്ബ് പ്രവര്‍ത്തകരെയും എഞ്ചിനീയറെയും പ്രതി ചേര്‍ത്താണ് ആരോപണങ്ങളുമായി കരാറുകാരന്‍ രംഗത്തുവന്നത്. 32 ഇഞ്ച് ടെലിവിഷനും, മറ്റു സൗകര്യങ്ങളുമുള്ള ക്ലബ്ബ് 21 ഇഞ്ച് ടെലിവിഷന്‍ ആവശ്യപ്പെട്ടു എന്നത് തന്നെ വസ്തുതാവിരുദ്ധമായ ആരോപണമാണ്.

വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് പരിഹാസവും അപമാനവും ഏല്‍ക്കേണ്ടിവന്നു. നാടിന്റെ നന്മയ്ക്കായ് ചെയ്ത കാര്യങ്ങള്‍ തലകീഴായ് മറിഞ്ഞപ്പോള്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ക്ലബ്ബ് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തിന് ശേഷം കരാറുകാരന്റെ മകനുമായി ക്ലബ്ബ് അംഗങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ക്ലബ്ബിനെതിരെയുള്ള ആരോപണങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ഒരു വ്യക്തിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചതെന്നും ബില്‍ പാസാകാത്തതിലെ വിഷമവും അദ്ദേഹം പങ്കുവെച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വ്യക്തിപരമായി വല്ലവരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവ ക്ലബ്ബിന്റെ മേല്‍ കെട്ടിവെക്കരുതെന്നും ആളെ വ്യക്തമാക്കിയാല്‍ തുടര്‍ നടപടികളിലേക്ക് നീങ്ങാമെന്നും ക്ലബ്ബ് അംഗങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. തിരക്കാണെന്നും പറഞ്ഞ് ഫോണ്‍ ബന്ധം വിച്ഛേദിക്കുകയും പിന്നീട് ഫോണ്‍ വിളികള്‍ അദ്ദേഹം സ്വീകരിച്ചിട്ടില്ലെന്നും ക്ലബ്ബ് കമ്മിറ്റി കുറ്റപ്പെടുത്തി. കരാറുകാരന്‍ ഖേദ പ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് ക്ലബ്ബ് വിശദീകരിക്കുന്നത്.

Related News: 

ആറു ലക്ഷം രൂപയുടെ കരാര്‍ പണിക്ക് ക്ലബിന് 21 ഇഞ്ച് ടി വി യും 10,000 രൂപയും നല്‍കണം; ബില്‍ പാസാകണമെങ്കില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് കരാര്‍ തുകയുടെ അഞ്ചു ശതമാനം കൈക്കൂലിയും നല്‍കണം, കരാറുകാരന്‍ ആക്ഷേപവുമായി രംഗത്ത്

താന്‍ ആരോടും കൈക്കൂലി ചോദിച്ചിട്ടില്ല; കരാറുകാരന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുനിസിപ്പല്‍ എഞ്ചിനീയര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Cherangai, Club, Contractors, Kasaragod, Legal Action, Allegations.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia