ക്ലബ് കെട്ടിടോദ്ഘാടനവും വാര്‍ഷികാഘോഷവും ഉത്രാടം, തിരുവോണം നാളില്‍
Sep 2, 2017, 15:00 IST
നീലേശ്വരം:(www.kasargodvartha.com 02/09/2017) കൊട്രച്ചാല്‍ ഗാലക്സി ക്ലബ് കെട്ടിടോദ്ഘാടനം, മുപ്പത്തിയഞ്ചാം വാര്‍ഷികം, ഓണാഘോഷം എന്നിവയും ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമായി നടക്കും.
ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുമെന്നു ഭാരവാഹികളായ എം.കുഞ്ഞിരാമന്‍, എം.ബാലകൃഷ്ണന്‍, ചന്ദ്രന്‍ മൂത്തല്‍, കെ.വി.വിജയന്‍, സുരേഷ് കൊട്രച്ചാല്‍, എ.വി.ചന്ദ്രന്‍, ശശി വെങ്ങാട്ട്, മൂത്തല്‍ പ്രകാശന്‍, പി.വി.മണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിനു കൊട്രച്ചാല്‍ ഖാദി ബോര്‍ഡിനു സമീപത്തു നിന്നു ഗ്രാമക്കാഴ്ച സാംസ്‌കാരിക ഘോഷയാത്ര. സച്ചിന്‍ ശിശുപാലന്‍ സ്മാരക ലൈബ്രറി ഹാള്‍ എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍ രാജ്മോഹന്‍ നീലേശ്വരത്തിനു നല്‍കി സ്മരണിക പ്രകാശനം ചെയ്യും. സുരേഷ് കൊട്രച്ചാല്‍ സ്മരണിക പരിചയപ്പെടുത്തും. ക്ലബിന്റെ സ്ഥാപകരെ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ആദരിക്കും. നാടന്‍കലാ അക്കാദമി പുരസ്‌കാര ജേതാക്കളായ ടി.ചോയ്യമ്പു, പി.കെ.റാം, കേരളാ ക്രിക്കറ്റ് ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ട അശ്വിന്‍കുമാര്‍ എന്നിവരെ ആദരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും.
തിരുവോണനാളില്‍ രാവിലെ 9. 30 നു ഓണപ്പൂവിളി- കുട്ടികളുടെ കലാകായിക മല്‍സരങ്ങള്‍. 10 നു പെനല്‍റ്റി ഷൂട്ടൗട്ട്. ഉച്ചയ്ക്കു രണ്ടു മുതല്‍ ആര്‍പ്പോ..ഈര്‍പ്പോ പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കു മല്‍സരങ്ങള്‍. വൈകിട്ട് അഞ്ചിനു ഓണവിളി കലാമല്‍സരങ്ങള്‍. വൈകിട്ടു ആറു മുതല്‍ മാവേലി നാടിന് ഓണസദ്യ പരിപാടി. തുടര്‍ന്നു ക്ലബ് കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, നാടകം, ഗോള്‍ 17 മെഗാഷോ. ശനിയാഴ്ച്ച കൊട്രച്ചാല്‍ ഗ്രാമത്തിലൂടെ വിളംബര റാലിയും നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: News, Kasaragod, Kerala, Neeleswaram, Club, Onam-celebration, Inauguration,club inauguration on September 3rd