നഗരത്തില്‍ ടെന്‍ഡ് കെട്ടി വസ്ത്ര വ്യാപാരം നടത്തുന്ന സ്ഥലത്തുനിന്നും രണ്ട് തവണകളിലായി വസ്ത്രങ്ങള്‍ കവര്‍ന്നു; പോലീസ് അന്വേഷണം ആരംഭിച്ചു
Apr 25, 2018, 14:13 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2018) നഗരത്തില്‍ ടെന്‍ഡ് കെട്ടി വസ്ത്ര വ്യാപാരം നടത്തുന്ന സ്ഥലത്തുനിന്നും രണ്ട് തവണകളിലായി വസ്ത്രങ്ങള്‍ കവര്‍ന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ എട്ട് മാസത്തോളമായി ടെന്‍ഡ് കെട്ടി വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബോംബെ ബസാര്‍ വസ്ത്രാലയത്തില്‍ നിന്നുമാണ് വസ്ത്രങ്ങള്‍ കവര്‍ന്നത്. ആലപ്പുഴയിലെ നജാദും രണ്ട് പാര്‍ട്ണര്‍മാരും ചേര്‍ന്നാണ് ഒരു വര്‍ഷത്തേക്ക്് വസ്ത്രാലയം നടത്തി വരുന്നത്.
യേതാനും മാസങ്ങള്‍ മുമ്പ് അമ്പതിനായിരം രൂപയുടെ തുണിത്തരങ്ങള്‍ ഇവിടെ നിന്നും കളവ് പോയിരുന്നു. ഇതു സംബന്ധിച്ച് അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് പരാതി ഗൗനിച്ചിരുന്നില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രിയും വസ്ത്രാലയത്തില്‍ നിന്നും 40,000 രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നത്. ഇത് സംബന്ധിച്ചാണ് സ്ഥാപനമുടമ വീണ്ടും പോലീസില്‍ പരാതി നല്‍കിയത്. ഇങ്ങനെയാണെങ്കില്‍ കാസര്‍കോട്ട് വ്യാപാരസ്ഥാപനം മതിയാക്കി തിരിച്ചുപോകേണ്ട അവസ്ഥയാണുള്ളതെന്ന് നജാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Robbery, Police, Complaint, Cloths robbed from shop; Police investigation started.
< !- START disable copy paste -->