ഈ പോലീസ് സ്‌റ്റേഷനില്‍ ഇനി ഡോക്ടറുമുണ്ടാകും
Jul 26, 2018, 11:05 IST
ചന്തേര: (www.kasargodvartha.com 26.07.2018) ഈ പോലീസ് സ്‌റ്റേഷനില്‍ ഇനി ഡോക്ടറുമുണ്ടാകും. ചന്തേര പോലീസ് സ്‌റ്റേഷനിലാണ് വേറിട്ട സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ആരോഗ്യ പരിപാലത്തിനായി ജനമൈത്രി പോലീസ് നേതൃത്വം നല്‍കിക്കൊണ്ടാണ് സ്‌റ്റേഷനില്‍ താലോലം ചൈല്‍ഡ് ഫ്രണ്ട്ലി ക്ലിനിക്ക് ആരംഭിച്ചത്.
ഞായറാഴ്ചകളില്‍ ചെറുവത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജന്‍ ഡോ. പ്രവീണ്‍ കുമാര്‍ പൊലീസ് സ്റ്റേഷനിലെ ക്ലിനിക്കില്‍ കുട്ടികളെ പരിശോധിക്കും. ഞായറാഴ്ചകളില്‍ ആശുപത്രികളില്‍ പോലും ഡോക്ടര്‍മാരെ ലഭിക്കാതെ രോഗികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്താണ് ജനമൈത്രി പൊലീസ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഫൗസിയ, പഞ്ചായത്ത് അംഗം ഇഷാം പട്ടേല്‍, ഡോ. പ്രവീണ്‍ കുമാര്‍, പി.പി. മഹേഷ്, രവീന്ദ്രന്‍, ചന്തേര എസ്‌ഐ വിപിന്‍ ചന്ദ്രന്‍, കെ.വി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chandera, Doctor, Police, police-station, Clinic opened in Police Station
< !- START disable copy paste -->