city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കുരുക്കഴിഞ്ഞു' തച്ചങ്ങാട് ഏരിയാ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനം

തച്ചങ്ങാട്: (www.kasargodvartha.com 27/10/2017) പള്ളിക്കര ഗ്രാമപഞ്ചായത്ത് തല കേരളോത്സവത്തോടനുബന്ധിച്ചു സി പി എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയ സംഭവം സമവായത്തിലെത്തി. കാട്ടിയടുക്കത്ത് നടന്ന കബഡി മത്സരത്തോടനുബന്ധിച്ചു ഉണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ മറവില്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ ഉണ്ടായ അക്രമത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കാനും, ഉദുമാ ഏരിയാ സമ്മേളനം കഴിയുന്നതോടെ ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിന്മേലുമാണ് സമവായത്തിലെത്തി ചേര്‍ന്നത്.

'കുരുക്കഴിഞ്ഞു' തച്ചങ്ങാട് ഏരിയാ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനം

ഇതിന്റെ വെളിച്ചത്തില്‍ മാറ്റിവെച്ചിരുന്ന കുതിരക്കോട് ബ്രാഞ്ച് സമ്മേളനം വ്യാഴാഴ്ച നടന്നു. അസുഖം കാരണം പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത രണ്ടു പേര്‍ ഒഴികെ മുഴുവന്‍ ബ്രാഞ്ച് അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. സങ്കീര്‍ണത.്ക്ക് അയവു വരാതിരുന്ന സാഹചര്യത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള ഉദ്ഘാടന സമ്മേളന അജണ്ട മാറ്റി വെച്ചായിരുന്നു സമ്മേളന നടപടികള്‍ പൂര്‍ത്തീകരിച്ചത്. അക്രമത്തിന്റെ ഭാഗമായി ഇരു കരകളില്‍ നിന്നും ഫയല്‍ ചെയ്തിട്ടുള്ള കേസുകള്‍ സമവായ ചര്‍ച്ച പുരോഗമിക്കുന്നതോടെ അപ്രസക്തമാകും.

മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി കുതിരക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ചിട്ടുണ്ട്. നവമ്പര്‍ ഒന്ന്, രണ്ട് തീയ്യതികളിലായി തച്ചങ്ങാട് വെച്ച് ലോക്കല്‍ സമ്മേളനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുതിരക്കോട്ടു നിന്നുമുള്ള മുഴുവന്‍ പ്രവര്‍ത്തകരും സമ്മേളന റാലിയില്‍ പങ്കെടുക്കുമെന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കുതിരക്കോട് ബ്രാഞ്ച് സെക്രട്ടറി നാരായണന്‍ കുതിരക്കോട് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Bekal, News, CPM, Conference, Kasaragod, Controversy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia