എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒരുഭാഗത്തും എം എസ് എഫ്- കെ എസ് യു പ്രവര്‍ത്തകര്‍ മറുഭാഗത്തുമായി സംഘട്ടനം; മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Aug 3, 2017, 20:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2017) ചെര്‍ക്കള പൊവ്വലില്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒരുഭാഗത്തും എം എസ് എഫ്, കെ എസ് യു പ്രവര്‍ത്തകര്‍ മറുഭാഗത്തുമായി ഏറ്റുമുട്ടി. പരിക്കേറ്റ മൂന്നു എസ് എഫ് ഐ പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ടുമായ അഖില്‍ (21), ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ യൂനിറ്റ് ട്രഷറുമായ വിഷ്ണുപ്രസാദ് (23), ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥി അഖില്‍ പ്രകാശ് എന്നിവരെയാണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എം എസ് എഫ്, കെസ് യു പ്രവര്‍ത്തകരായ സാംജിത്ത്, ഹരി, സിദ്ദിലി, അസര്‍, അഫ്നാഫ്, ഷംസീദ്, ഹനീഫ എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറയുന്നു. ബുധനാഴ്ച വൈകിട്ട് കോളേജിന്റെ കാന്റീനില്‍ ചായകുടിക്കുകയായിരുന്ന ഇവരെ ഒരു പ്രകോപനവുമില്ലാതെ സംഘടിതമായി ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയില്‍ എസ് എഫ് ഐ യുടെ കോളേജിനു മുമ്പില്‍ സ്ഥാപിച്ച കൊടിയും നശിപ്പിച്ചതായും പരാതിയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MSF, SFI, KSU, Assault, Attack, Injured, hospital, LBS-College, Clash in college; 3 students injured