വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തില്‍ കൂട്ടത്തല്ല്; പോലീസ് ലാത്തിവീശി
May 6, 2018, 16:38 IST
കുമ്പള: (www.kasargodvartha.com 06.05.2018) വിവാഹ ചടങ്ങിനിടെ ഓഡിറ്റോറിയത്തില്‍ കൂട്ടത്തല്ല്. അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മുഗു എം.എ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. മുണ്ട്യത്തടുക്ക ഉറുമയിലെ കലന്തര്‍ ഷാ എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി. മുമ്പ് നടന്നൊരു വിവാഹത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിക്കെത്തിയവര്‍ക്ക് 250 രൂപ കൂലി നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
പുറത്തു നിന്നും വന്ന സംഘവും ഓഡിറ്റോറിയത്തില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. പിന്നീട് വിവാഹ ചടങ്ങിനെത്തിയവര്‍ ഇതിനെ ചോദ്യം ചെയ്തതോടെ കൂട്ടത്തല്ല് ഉണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇവരെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Clash, Police, Kumbala, Marriage, Auditorium, Lathi Charged, Marriage Party, Clash in Auditorium; Police Lathi charged