ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തില്‍ കലാശിച്ചു; ഡി വൈ എഫ് ഐ പ്രവര്‍ത്തകന് പരിക്ക്; നാല് പേര്‍ പോലീസ് കസ്റ്റഡിയില്‍
Aug 18, 2018, 23:56 IST
ഉപ്പള: (www.kasargodvartha.com 18.08.2018) ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച്ച രാത്രിയോടെ പൈവളിഗെ ബായാറിലാണ് അക്രമം ഉണ്ടായത്. ബയാറിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കാര്‍ത്തികിനാണ് (26) പരിക്കേറ്റത്. യുവാവിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബായാറിലെ നിതിന്‍ എന്ന യുവാവും കാര്‍ത്തിക്കും തമ്മില്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിയുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിതിന്‍ ജോഡ്ക്കല്ലിലുള്ള മൂന്ന് സുഹൃത്തുക്കളുമായി വന്ന് അക്രമം നടത്തിയതെന്നാണ് മഞ്ചേശ്വരം പോലീസ് പറയുന്നത്. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവെക്കുകയും മഞ്ചേശ്വരം പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Bayar, Attack, Police, Custody, CPM, Injured, Kasaragod, News, Cricket, Bike, Clash between cricket players; One hospitalized
< !- START disable copy paste -->
Keywords: Uppala, Bayar, Attack, Police, Custody, CPM, Injured, Kasaragod, News, Cricket, Bike, Clash between cricket players; One hospitalized
< !- START disable copy paste -->