കേരളോത്സവത്തിനിടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; സി പി എം നേതാവിന്റെ വീട് തകര്‍ത്തു
Oct 8, 2017, 23:54 IST
പള്ളിക്കര: (www.kasargodvartha.com 08.10.2017) പഞ്ചായത്ത് കേരളോത്സവത്തിനിടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് സി പി എം ഉദുമ ഏരിയാ കമ്മിറ്റിയംഗം സുകുമാരന്റെ വീട് അക്രമിച്ചു. യുവശക്തി അരവത്ത്, സംഘചേതന കുതിരക്കോട് എന്നീ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്.
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന കേരളോത്സവം മത്സരങ്ങള്‍ക്കിടെ മദ്യപിച്ചെത്തിയ കാണികളില്‍ ചിലരാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ തമ്മില്‍ നടന്ന കല്ലേറിനിടെ മത്സരം വീക്ഷിക്കാനെത്തിയ ചിലര്‍ക്ക് പരിക്കേറ്റു. ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിനു കാരണമായതെന്ന് ബേക്കല്‍ എസ് ഐ വിപിന്‍ പറഞ്ഞു.
തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരേ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Pallikara, CPM, Clash, Attack, House, Police, Udma, Kasaragod, Aravath, Keralotsav.