city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടക ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി സിഎല്‍ റഷീദ് ഹാജിയെ തിരഞ്ഞെടുത്തു; വിദേശകുത്തക കമ്പനികളെ പ്രതിരോധിക്കാന്‍ കരാറുകാര്‍ പ്രാപ്തരാകണമെന്ന് എ പി അബ്ദുല്ലക്കുട്ടി

ബംഗളൂരു: (www.kasargodvartha.com 18.12.2017) കര്‍ണാടക ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി സിഎല്‍ റഷീദ് ഹാജിയെ തിരഞ്ഞെടുത്തു. കോണ്‍ഫെഡറേഷന്‍ ഓഫ് ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഇന്ത്യയുടെ കര്‍ണാടക സംസ്ഥാന ഘടകം രൂപവത്കരണയോഗം ശിവാജിനഗറില്‍ മുന്‍ എം പി എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ വന്‍കിട കരാറുകള്‍ ലക്ഷ്യമിട്ട് വിദേശ കുത്തകമ്പനികള്‍ കടന്നു വരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കണ്ടുള്ള തയ്യാറെടുപ്പുകള്‍ ഇവിടെയുള്ള കരാറുകാര്‍ നടത്തേണ്ടതുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. റോഡുകളുടേയും പാലങ്ങളുടേയുമൊക്കെ പ്രവൃത്തികള്‍ വിദേശ കുത്തകകള്‍ കൈയടക്കുന്ന സാഹചര്യത്തില്‍ സാങ്കേതികവും പ്രൊഫഷണലിസത്തോടും കൂടിയുള്ള സമീപനം അവലംബിച്ച് ഇത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പ്രാപ്തി കരാറുകാര്‍ ആര്‍ജ്ജിക്കണം.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കേരളം ഇപ്പോഴും പിറകിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂരിലൊരുങ്ങുന്നത്. എന്നാല്‍ മട്ടന്നൂരിലെ ഈ വിമാനത്താവളത്തില്‍ നിന്ന് സമീപത്തെ പ്രധാന നഗരങ്ങളിലെത്താനുള്ള നാലു വരിപ്പാതയോ മെട്രോ ട്രെയിനടക്കമുള്ള സൗകര്യമോ ഇല്ല. ആനയെ വാങ്ങിച്ച് തോട്ടി വാങ്ങിക്കാത്ത പാപ്പാന്റെ അവസ്ഥയായിരിക്കും ഇതു മൂലമുണ്ടാവുക.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രയോജനം പൂര്‍ണമായ തലത്തില്‍ ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇക്കാര്യത്തില്‍ നടത്തേണ്ടതുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

യോഗത്തില്‍ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ വര്‍ഗീസ് കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. കേരള ഗവ കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ടി എ അബ്ദുള്‍ റഹ്മാന്‍ ഹാജി മുഖ്യാതിഥിയായിരുന്നു. സി എന്‍ റഷീദ്, വി ബസവരാജ്, ശ്രീനിവാസ് റെഡി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബസവരാജ് മേട്ടി റായ്ച്ചൂറെയും ട്രഷററായി റിയാസ് രക്ഷിദി മംഗളൂരുവുനെയും തിരഞ്ഞെടുത്തു.
കര്‍ണാടക ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി സിഎല്‍ റഷീദ് ഹാജിയെ തിരഞ്ഞെടുത്തു; വിദേശകുത്തക കമ്പനികളെ പ്രതിരോധിക്കാന്‍ കരാറുകാര്‍ പ്രാപ്തരാകണമെന്ന് എ പി അബ്ദുല്ലക്കുട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, news, Karnataka, Contractors, president, C.L Rasheed elected as Karnatak Govt. Contractors Association state president
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia