city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു പുതിയ അധ്യായം, ഒരു പുതിയ അനുഭവം; സിറ്റി ഗോള്‍ഡ് സംഘടിപ്പിച്ച സമൂഹ വിവാഹം ശ്രദ്ധേയമായി

കാസര്‍കോട്: (www.kasargodvartha.com 15/01/2017) ആതുര സേവനവും സമൂഹ വിവാഹവും വര്‍ത്തമാന കാലത്തെ ഒരു സാധാരണ സംഭവം. പക്ഷെ, സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമൂഹ വിവാഹവും രോഗികള്‍ക്കുള്ള ധനസഹായവും കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞ സദസ്സിന് ഒരു പുതിയ അധ്യായമായും അനുഭവമായും മാറി. സാമ്പത്തിക പരാധീനതകള്‍ കാരണം ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ പത്ത് കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അവരുടെ വിവാഹമെന്ന സ്വപ്നം പൂവണിയിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു പുതിയ അധ്യായം, ഒരു പുതിയ അനുഭവം; സിറ്റി ഗോള്‍ഡ് സംഘടിപ്പിച്ച സമൂഹ വിവാഹം ശ്രദ്ധേയമായി

കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി കെ. ആലികുട്ടി മുസ്ലിയാരുടെ കാര്‍മികത്വത്തില്‍ മാലിക് ദീനാര്‍ ജുമാ മസ്ജിദിലെ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനയോടെ നടത്തപ്പെട്ട വിവാഹ ചടങ്ങില്‍ സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹ വസ്ത്രവും സമ്മാനിച്ചു. ഹൈന്ദവ ആചാര പ്രകാരം നടത്തേണ്ട രണ്ട് വിവാഹങ്ങളുടെ ചടങ്ങ് സായിറാം ഭട്ടിന്റെ നേതൃത്വത്തില്‍ അവരുടെ ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നതായിരിക്കും. ഇതിനാവശ്യമായ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും മറ്റും സിറ്റി ഗോള്‍ഡ് ഫൗണ്ടേഷനു വേണ്ടി പ്രൊഫ. കെ.ആലികുട്ടി മുസ്ലിയാര്‍ സായിറാം ഭട്ടിന് കൈമാറി.


മാരകമായ രോഗങ്ങള്‍ പിടിപെട്ട് ആശുപത്രി ചെലവുകള്‍ പോലും വഹിക്കാന്‍ ആവാത്ത തിരഞ്ഞെടുത്ത ഇരുപത് രോഗികള്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, സി.ടി അഹമ്മദലി, റിട്ട. എസ്.പി അബ്ദുല്‍ ഗഫൂര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഹീം, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, മുഹമ്മദ് ഹാഷിം അല്‍ഹസനി, ബീഫാത്വിമ ഇബ്രാഹിം, സായിറാം ഭട്ട് എന്നിവരാണ് സഹായ ധനം വിതരണം ചെയ്തത്. സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം സ്വാഗതവും കോ ചെയര്‍മാന്‍ കെ. മുഹമ്മദ് ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു പുതിയ അധ്യായം, ഒരു പുതിയ അനുഭവം; സിറ്റി ഗോള്‍ഡ് സംഘടിപ്പിച്ച സമൂഹ വിവാഹം ശ്രദ്ധേയമായി


അല്‍അമീന്‍ കൊഡഗ് ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് റിട്ട. തഹസില്‍ദാരായ എഫ്.എ മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്വീഫ്, എന്നിവരാണ് വധുവിനു അനുയോജ്യരായ വരന്മാരെ കണ്ടെത്തിയത്. ഈ സംഘടന കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനിടക്ക് സിറ്റി ഗോള്‍ഡിന്റെ പൂര്‍ണമായ സഹായത്തോടെ 296 വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുമ്പോഴും നോട്ടു പരിഷ്‌കരണം ഏല്‍പിച്ച വീഴ്ചയില്‍ നിന്ന് ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കാത്ത അവസ്ഥയില്‍ ഗംഭീരമായി നടത്തിയ സമൂഹവിവാഹം ഏറെ ജനശ്രദ്ധ നേടി. വിവാഹ ചടങ്ങിനും സല്‍കാരത്തിനും ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ജാതി-മത ഭേദമന്യേ നിരവധി പേര്‍ സാക്ഷികളായി.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു പുതിയ അധ്യായം, ഒരു പുതിയ അനുഭവം; സിറ്റി ഗോള്‍ഡ് സംഘടിപ്പിച്ച സമൂഹ വിവാഹം ശ്രദ്ധേയമായി

Keywords:  Kasaragod, Kerala, Wedding, marriage, helping hands, City Gold Mass Wedding, City gold conducts mass wedding for 10 couples.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia