രണ്ട് പതിറ്റാണ്ടിന്റെ നിറവില്‍ സിറ്റി ഗോള്‍ഡ്; നിരവധി ജനസമ്പര്‍ക്ക പരിപാടികളുമായി വാര്‍ഷികാഘോഷം, സമൂഹ വിവാഹം ജനുവരി 26ന്, 37 നിര്‍ദ്ധന പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നം സാക്ഷാത്കരിച്ച സിറ്റി ഗോള്‍ഡ് ഇത്തവണ വിവാഹമൊരുക്കുന്നത് നിര്‍ധനരായ ഒമ്പത് പെണ്‍കുട്ടികള്‍ക്ക്
Jan 24, 2020, 19:01 IST
കാസര്‍കോട്: (www.kasaragodvartha.com 24.01.2020) സ്വര്‍ണ വ്യാപാര രംഗത്ത് ജനഹൃദയങ്ങള്‍ നെഞ്ചിലേറ്റിയ സിറ്റി ഗോള്‍ഡ് രണ്ട് പതിറ്റാണ്ടിന്റെ നിറവില്‍. 20-ാം വാര്‍ഷിക ആഘോഷങ്ങളില്‍ നിരവധി ജനസമ്പര്‍ക്ക പരിപാടികളാണ് സിറ്റി ഗോള്‍ഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനോടകം 37 നിര്‍ദ്ധന പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നം സാക്ഷാത്കരിച്ച സിറ്റി ഗോള്‍ഡ് അവരുടെ നാലാമത് സമൂഹ വിവാഹവും, 20-ാം വര്‍ഷിക ആഘോഷങ്ങളും ജനുവരി 26ന് വൈകിട്ട് 5.30 മണിക്ക് വിന്‍ ടച്ച് ടൗണ്‍ ഷിപ്പ് മാനിയയില്‍ വെച്ച് നടക്കുമെന്ന് ചെയര്‍മാന്‍ കെ എ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് നിര്‍ദ്ധന പെണ്‍കുട്ടികളുടെ വിവാഹമാണ് നടത്തിക്കൊടുക്കുന്നത്.
ഇതോടൊപ്പം സാധാരണക്കാരായ സ്ത്രീകളുടെ സാമ്പത്തിക സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയിലെ അംഗങ്ങളെ ആദരിക്കും. 'പ്രകൃതി സംരക്ഷണം' എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികള്‍ക്ക് ചിത്രരചനാ മത്സരവും നടത്തും. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിരന്തരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി കെ എ അബ്ദുല്‍ കരീം അറിയിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങള്‍ സിറ്റിഗോള്‍ഡ് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷക്കാലമായി മടിക്കേരിയില്‍ എല്ലാ വര്‍ഷവും ഒരു നിര്‍ദ്ധന പെണ്‍കുട്ടിയുടെ വിവാഹം സിറ്റി ഗോള്‍ഡ് നടത്തിക്കൊടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ഷികാഘോഷ ചടങ്ങില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്, ഡയറക്ടര്‍മാരായ മുഹമ്മദ് ദില്‍ഷാദ്, നൗഷാദ് സി എ, എം ഇഖ്ബാല്‍ എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Celebration, Wedding, gold, Press meet, City gold 20 year celebrations < !- START disable copy paste -->