ഗ്രാമസഭാ യോഗത്തിനിടെ ഓട്ടോറിക്ഷ തൊഴിലാളിയെ സി പി എം നേതാവ് മര്‍ദിച്ചതായി പരാതി
Jul 13, 2017, 11:30 IST
പാണത്തൂര്‍: (www.kasargodvartha.com 13/07/2017) ഗ്രാമസഭാ യോഗത്തിനിടയില്‍ ഓട്ടോറിക്ഷ തൊഴിലാളിയെ സി പി എം നേതാവ് മര്‍ദിച്ചതായി പരാതി. പാണത്തൂരിലെ സി ഐ ടി യു യൂണിയനില്‍പ്പെട്ട ഓട്ടോ റിക്ഷ തൊഴിലാളി വിജയനെയാണ് സി പി എം പാണത്തൂര്‍ ലോക്കല്‍ കമിറ്റി മെമ്പര്‍ കെ കുഞ്ഞിക്കണ്ണന്‍ മര്‍ദിച്ചത്. ബുധനാഴ്ച പനത്തടി പഞ്ചായത്തിന്റെ ഏഴാം വാര്‍ഡ് ഗ്രാമ സഭ യോഗത്തില്‍ വെച്ചാണ് സംഭവം.
ഗുണഭോക്താക്കളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയില്‍ ഒരു പ്രകോപനവുമില്ലാതെ അസഭ്യംപറയുകയും മുഖത്തടിക്കുകയുമായിരുന്നുവെന്ന് വിജയന്‍ പറഞ്ഞു. ഗ്രാമസഭയ്ക്കിടയില്‍ ഉപഭോക്താവിന് അഭിപ്രായം പറയുന്നത് നിഷേധിക്കുന്ന നടപടിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ക്കും മര്‍ദിച്ചതിന് രാജപുരം പോലീസ് സ്റ്റേഷനിലും വിജയന്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Panathur, CPM, Auto-rickshaw, Kasaragod, Leader, Assault, Vijayan, CITU.