city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിക്കും സുഹൃത്തായ ഗള്‍ഫുകാരനും അടിയേറ്റത് പെണ്‍കുട്ടിയെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ നടത്തിയ ലാത്തി ചാര്‍ജില്‍; സി ഐ അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 12.11.2017) സ്‌കൂള്‍ കലോത്സവം കാണാനെത്തിയ കോളജ് വിദ്യാര്‍ത്ഥിക്കും സുഹൃത്തായ ഗള്‍ഫുകാരനും പോലീസ് ഡ്രൈവറുടെ മര്‍ദനമേറ്റ സംഭവത്തില്‍ കുമ്പള സി ഐ വി വി മനോജ് അന്വേഷണമാരംഭിച്ചു. ഉപ്പള സ്വദേശികളായ മൊയ്തീന്‍ മുനവ്വിര്‍ (22), ഫയാസ് (24) എന്നിവരാണ് പോലീസ് ഡ്രൈവര്‍ ലാത്തി കൊണ്ടടിച്ചുവെന്നാരോപിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ലാത്തിയടിയേറ്റ് കാസര്‍കോട്ടെ ആശുപത്രിയില്‍ കഴിയുന്ന മുനവ്വിറിന്റെ മൊഴി സി ഐ രേഖപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെ ഉപ്പളയിലാണ് സംഭവം.

വിദ്യാര്‍ത്ഥിക്കും സുഹൃത്തായ ഗള്‍ഫുകാരനും അടിയേറ്റത് പെണ്‍കുട്ടിയെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ നടത്തിയ ലാത്തി ചാര്‍ജില്‍; സി ഐ അന്വേഷണം തുടങ്ങി


ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മഞ്ചേശ്വരം സബ് ജില്ലാ കലോത്സവം കാണാനെത്തിയ ഇരുവരും ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ പോലീസ് ബസിന്റെ ഡ്രൈവര്‍ ലാത്തികൊണ്ട് തലങ്ങും വിലങ്ങും അടിച്ചുവെന്നാണ് മുനവ്വിറിന്റെയും ഫയാസിന്റെയും പരാതി.

എന്നാല്‍ പോലീസ് ഡ്രൈവര്‍ മുവ്വിറിനെയും ഫയാസിനെയും തിരഞ്ഞുപിടിച്ച് മര്‍ദിച്ചതല്ലെന്നും ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെടുന്ന സമയത്ത് പോലീസ് ഇടപെടുകയായിരുന്നുവെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഉപ്പള സ്‌കൂളില്‍ മഞ്ചേശ്വരം ഉപജില്ലാസ്‌കൂള്‍ കലോത്സവം നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ക്രമസമാധാനപാലനത്തിനായി ഉപ്പള ബസ് സ്‌റ്റോപ്പിന് സമീപം പോലീസ് ബസ് നിര്‍ത്തിയിട്ടിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ ചൊല്ലി ഹിദായത്ത് നഗറിലെ വിദ്യാര്‍ത്ഥികളും ബന്തിയോട്ടെ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടുന്നത് കണ്ട് പോലീസ് ബസില്‍ നിന്നും ഇറങ്ങിയ ഡ്രൈവര്‍ ലാത്തിവീശുകയായിരുന്നുവെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിയപ്പോള്‍ പെട്ടെന്ന് ഓടാന്‍ കഴിയാതിരുന്ന മുനവ്വിറിനും ഫയാസിനും ലാത്തിയടിയേല്‍ക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

ലാത്തിയടിയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ മുനവ്വിര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് ഡ്രൈവര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ് പിയുടെ നിര്‍ദേശപ്രകാരമാണ് സി ഐ അന്വേഷണം നടത്തുന്നത്. മുനവ്വിറിനെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ഉത്തരവാദിയായ പോലീസ് ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related News:
കോളജ് വിദ്യാര്‍ത്ഥിക്കും സുഹൃത്തായ ഗള്‍ഫുകാരനും പോലീസ് ഡ്രൈവറുടെ മര്‍ദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Assault, Police, Attack, Uppala, school, Manjeshwaram, news, CI investigation started on 2 attacked by police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia