ഒരു വയസുള്ള കുഞ്ഞിനെ ഭര്‍തൃസഹോദരന്‍ നിലത്തെറിഞ്ഞു പരിക്കേല്‍പിച്ചതായി മാതാവ് പരാതി നല്‍കി
Dec 29, 2016, 13:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/12/2016) ഒരു വയസുള്ള കുഞ്ഞിനെ ഭര്‍തൃസഹോദരന്‍ നിലത്തെറിഞ്ഞു പരിക്കേല്‍പിച്ചതായി മാതാവ് പരാതി നല്‍കി. ചെറുപുഴയിലെ ഹോട്ടല്‍ തൊഴിലാളിയും തവളക്കുണ്ടില്‍ താമസക്കാരനുമായ കുട്ടപ്പന്റെ ഭാര്യ ജോമിനിയാണ് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. തന്റെ ഒരു വയസുള്ള മകള്‍ ഐശ്വര്യയെ ഭര്‍ത്താവ് കുട്ടപ്പന്റെ ജ്യേഷ്ഠ സഹോദരനായ തങ്കപ്പന്‍ നിലത്തെറിഞ്ഞു പരിക്കേല്‍പിച്ചുവെന്നാണ് പരാതി.
ഡിസംബര്‍ 18ന് രാത്രി 9.30 മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചെത്തിയ തങ്കപ്പന്‍ ജോമിനിയെ ആക്രമിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെ ചെറുത്തപ്പോഴാണ് കുഞ്ഞിനെ തങ്കപ്പന്‍ എടുത്ത് നിലത്തെറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. സംഭവ സമയം ഭര്‍ത്താവ് കുട്ടപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. ഹോട്ടല്‍ ജോലി കഴിഞ്ഞ് രാത്രി 10 മണിയോടെയാണ് കുട്ടപ്പന്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്. ഈ സാഹചര്യം മനസിലാക്കിയ തങ്കപ്പന്‍ വീട്ടില്‍ കയറി തന്നെയും കുട്ടിയെയും ആക്രമിക്കുകയായിരുന്നുവെന്നാണ് ജോമിനിയുടെ പരാതി.
നിലത്തടിച്ച് വീണതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, complaint, Attack, Assault, Police, Investigation, Child assaulted; mother lodges complaint.