city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

ചെറുവത്തൂര്‍:  (www.kasargodvartha.com 29/09/2015) ചെറുവത്തൂര്‍ വിജയ ബാങ്കില്‍നിന്നും 20.416 കിലോ ഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയും കൊള്ളയിച്ചകേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഒരാള്‍ പിടിയിലായി. വിജയ ബാങ്ക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ താഴേയുള്ള ആറ് കടമുറികള്‍ മഞ്ചേശ്വരത്തെ ഇസ്മാഇല്‍ എന്ന് പരിചയപ്പെടുത്തികൊടുത്തയാള്‍ക്ക് കടയുടമ അപ്പുവില്‍നിന്നും വാടകയ്ക്ക് നല്‍കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ യൂസഫ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

യൂസഫിനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ് ചന്ദ്രനായ്കിന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികള്‍ക്കായി അന്വേഷണം നടത്തിവരുന്നത്. കവര്‍ച്ചയുടെ ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാള്‍തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. 

ഇയാള്‍ പിടിയിലായാല്‍ മാത്രമേ കവര്‍ച്ചനടത്തിയ അന്യസംസ്ഥാനതൊഴിലാളികള്‍ ആരാണെന്ന കാര്യം വ്യക്തമാവുകയുള്ളു. പുതുതായി ആരംഭിക്കുന്ന ചെരിപ്പ് കടയുടേയും ഫാന്‍സി  കടയുടേയും രൂപകല്‍പ്പന നടത്തിവന്ന നാല് പേരാണ് കവര്‍ച്ചക്കാരെന്നും ഇസ്മാഇല്‍ ഇതിന്റെ സൂത്രധാരനാണെന്നും പോലീസ് സംശയിക്കുന്നു.
വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

Related News:
വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

Keywords: Cheruvathur, Bank, Robbery, Case, Police, Investigation, Kasaragod, Cheruvathur bank robbery: Man held for questioning

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia