city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Memories | ചെർക്കളം തിരക്കിട്ട ജീവിതത്തിലും ആത്മീയത മുറുകെപ്പിടിച്ച വ്യക്തിത്വം: കുമ്പോൽ തങ്ങൾ

Photo: Arranged

● ചെർക്കളം അബ്ദുല്ലയുടെ ഓർമ്മകൾക്ക് പുനർജ്ജന്മം.
● സമൂഹ നോമ്പുതുറയും ചെർക്കളം അനുസ്മരണവും നടത്തി.
● ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ സ്നേഹാദരവ് നൽകി.

കുമ്പള: (KasargodVartha) സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിനിടയിലും ആത്മീയ വിശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ചെർക്കളം അബ്ദുല്ലയുടേതെന്ന് കുമ്പോൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ പറഞ്ഞു. ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ പുറത്തിറക്കിയ 'ചെർക്കളം ഓർമ്മ' സ്മരണികയുടെ പുനഃപ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശിഷ്ടാതിഥിയായി പങ്കെടുത്ത സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ സ്മരണിക ഏറ്റുവാങ്ങി.

ചെർക്കളം അബ്ദുല്ലയുമായുള്ള വ്യക്തിപരമായ ബന്ധവും ആദ്യ തിരഞ്ഞെടുപ്പ് വേളയിൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകിയ അനുഭവവും തങ്ങൾ ഓർത്തെടുത്തു. ചില കാര്യങ്ങളിൽ കാർക്കശ്യമുണ്ടാകുമെങ്കിലും സ്നേഹബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുകയും അത് നിലനിർത്തി മുന്നോട്ട് പോവുകയും ചെയ്തത് ചെർക്കളത്തിന്റെ പ്രത്യേകതയായിരുന്നുവെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.

ആരിക്കാടി കെ.പി. റിസോർട്ടിൽ നടന്ന ചടങ്ങിൽ ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ പ്രവർത്തക സമിതി യോഗവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖൻ നായന്മാർമൂല വോൾഗ അബ്ദുൽ റഹ്‌മാൻ ഹാജിക്ക് ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ പ്രത്യേക സ്നേഹാദരവ് നൽകി ആദരിച്ചു.

Cherkalam: A Personality Who Held Spirituality Firmly Amidst a Busy Life - Kumpol Thangal

അസീസ് മരിക്കെ, എ.കെ. ആരിഫ്, അഷറഫ് കാർള, ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ അമീർ പള്ളിയാൻ, വൈസ് ചെയർമാൻ അബ്ദുല്ല മുഗു, എ. അബൂബക്കർ ബേവിഞ്ച, നൗഫൽ തളങ്കര, സി.എം. മൊയ്തു മൗലവി, ബി.എ. റഹ്‌മാൻ ആരിക്കാടി, കെ.പി. മുനീർ, എം.എച്ച്. അബ്ദുൽ ഖാദർ, കബീർ ചെർക്കളം, നഹാസ് മുഹമ്മദ്, വ്യവസായ പ്രമുഖരായ ഷാഫി നാലപ്പാട്, ഗഫൂർ എരിയാൽ, നൗഷാദ് എം.എം. ചെങ്കള, അബ്ദുൽ മജീദ് കെ.എ. മഞ്ചേശ്വരം എന്നിവർ ആശംസകൾ നേർന്നു.

ആനന്ദൻ പെരുമ്പള, എം.ടി. അഹമ്മദലി, അഡ്വ. നസീർ, മജീദ് സന്തോഷ് നഗർ, ഖമറുദ്ദീൻ എം. തളങ്കര, ഹസ്സൻ പതിക്കുന്നിൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ പട്ല, ജാബിർ കുന്നിൽ, സലാം പാണലം, അബൂബക്കർ മരുതടുക്കം, ശരീഫ് സാഹിബ്, മുംതാസ് സമീറ, ജാസ്മിൻ കബീർ ചെർക്കളം, ബെറ്റി എബ്രഹാം, സാബിറ എവറസ്റ്റ്, കെ.എം. ഇർഷാദ്, നജീബ് കുന്നിൽ, നൗഷാദ് സി.എച്ച്. ചെർക്കള, ഹമീദലി മാവിനകട്ട, ഹമീദ് മാസ്റ്റർ ബദിയടുക്ക, ശരീഫ് മുഗു തുടങ്ങിയവർ പങ്കെടുത്തു.

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സെഡ്.എ. മൊഗ്രാൽ സ്വാഗതവും സെക്രട്ടറി കരീം ചൗക്കി നന്ദിയും പറഞ്ഞു.

Kumpol Sayyid K.S. Attakoya Thangal stated that Cherkalam Abdullah maintained spiritual purity despite a busy socio-political life. He was speaking at the re-release of the 'Cherkalam Orma' souvenir. The event, organized by the Cherkalam Abdullah Foundation, also included a working committee meeting and a community Iftar. Industrialist Abdul Rahman Haji was honored at the event.

#CherkalamAbdullah #KumpolThangal #Remembrance #Spirituality #KeralaNews #Kasaragod

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub