കാല്‍ നൂറ്റാണ്ടിന് ശേഷം അവരൊന്നിക്കുന്നു; സ്വന്തം സ്‌ക്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂമുമായി, ഒപ്പം പഠിച്ച 3 പേര്‍ ആഘോഷത്തെ കുറിച്ച് ഇനിയും അറിഞ്ഞില്ലേ?
Dec 26, 2017, 17:32 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2017) കാല്‍ നൂറ്റാണ്ടിന് ശേഷം അവരൊന്നിക്കുന്നു, സ്വന്തം സ്‌ക്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂമുമായി.അതേ സമയം ഒപ്പം പഠിച്ച മൂന്ന് പേര്‍ക്ക് ഇവര്‍ ഒത്ത്കൂടുന്നതിന്റെ സന്തോഷം അറിയിക്കാന്‍ കഴിയാത്തതിന്റെ വിഷമവും സതീര്‍ത്ഥന്‍മാര്‍ക്ക് ഉണ്ട്.
ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1992-1993 എസ്.എസ്.എല്‍.സി ബാച്ചിന്റെ കുടുംബ സംഗമവും ബാച്ചിന്റെ സില്‍വര്‍ ജൂബിലിയാഘോഷവും 28ന് നടക്കുമെന്ന് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ ബാച്ചില്‍ 77 പേരാണ് മൊത്തം പഠിച്ചിരുന്നത്. ഇതില്‍ ഒരാള്‍ നേരത്തെ മരിച്ചിരുന്നു. മൂന്നു പേര്‍ക്ക് സില്‍വര്‍ ജൂബിലിയാഘോഷം നടക്കുന്ന വിവരം അറിയിച്ചുകൊണ്ട് കത്തയച്ചുവെങ്കിലും വിലാസത്തിലാളില്ലെന്ന് പറഞ്ഞ് കത്ത് തിരിച്ചുവരികയായിരുന്നു. 73 പേര്‍ ആഘോഷത്തില്‍ ഒരുമിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാര്‍ത്ത കണ്ടാല്‍ ഈ മൂന്നു പേര്‍ പരിപാടിക്കെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
28 ന് രാവിലെ 10 മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് മുഖ്യാതിഥിയാവും. സലാം കമാലിയ അധ്യക്ഷനാവും. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല നിര്‍വഹിക്കും. സുവനീര്‍ സി.ഐ ബാബു പെരിങ്ങേത്ത് ഇബ്രാഹിം ചെര്‍ക്കളക്ക് നല്‍കി പ്രകാശനം ചെയ്യും. ചടങ്ങില്‍ വെച്ച് ചെര്‍ക്കളം അബ്ദുല്ലയെ എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ ആദരിക്കും.
ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം പി.ടി.എ കമ്മിറ്റിയെയും സി.എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിക്കും. ഹക്കിം മാസ്റ്റര്‍ മാടക്കാല്‍ ബോധവല്‍ക്കരണ ക്ലാസെടുക്കും.
1992-93 ചെര്‍ക്കള സെന്ററല്‍ എസ് എസ് എല്‍ സി ബാച്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും കുടുംബ സംഗമവും, ചെര്‍ക്കള ഗവ ഹയര്‍ സെക്കന്ററി സകൂളിന് സമര്‍പ്പിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും, സംസ്ഥാന തലത്തില്‍ തന്നെ ഹൈസ്‌കൂള്‍ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ക്ലാസ്സ്‌റൂമുകള്‍ തയ്യാറാക്കിയ സ്‌കൂള്‍ പി ടി എ കമ്മിറ്റിയെ ആദരിക്കലും, പഴയ കാല അധ്യാപകരെ ആദരിക്കല്‍ ചടങ്ങും, രാഷ്ടീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തിളങ്ങി ചെര്‍ക്കളയുടെ യശസ്സ് ഉയര്‍ത്തിയ ചെര്‍ക്കളം അബ്ദുല്ലയെ ആദരിക്കലും, സമകാലിക കുടുംബ ബന്ധങ്ങളെ കുറിച്ച് 'നല്ല കുടുംബം നല്ല സമൂഹം' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്, തുടര്‍ന്ന് 1992-93 എസ് എസ് എല്‍ സി കുടുംബാംഗങ്ങളുടെ മക്കള്‍ക്കുള്ള കലാ കായിക മത്സരവും സമ്മാനദാനവും ഉണ്ടായിരിക്കും. വൈകുന്നേരം നാലിന് പട്ടുറുമാല്‍ ഫെയിം റിയാസ് നയിക്കുന്ന ഗാനമേള നടക്കും.
ചായിന്റടി മുഹമ്മദ് കുഞ്ഞി, മൂസാബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി ബേബി, വേണുഗോപാല്‍ (ഹെഡ് മാസ്റ്റര്‍ ഗവ എച്ച് എസ്), എം സി എ ഫൈസല്‍, ഗംഗാധരന്‍ (പ്രിന്‍സിപ്പാള്‍ ഗവ എച്ച് എസ്), സുഫൈജ മുനീര്‍, അഡ്വ. മുംതാസ് ഷുക്കൂര്‍, റഹ് മാന്‍ ധന്യാവാദ്, അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍, ജോര്‍ജ് മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മോഹനന്‍ പാടി, ശാഫി ഇറാനി, സത്യന്‍ മാസ്റ്റര്‍, ശ്രീദേവി ടീച്ചര്‍, സുലോചന ടീച്ചര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. മുഹമ്മദ് കുഞ്ഞി ഇന്ദിരാനഗര്‍ നന്ദി പറയും.
വാര്‍ത്താ സമ്മേളനത്തില്‍ നാരീസ് കലിയടുക്കം, സിദ്ദീഖ് അസ്മാന്, മൊയ്തീന്‍ മദീന ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ അമാന, ഹാരീസ് ബാലടുക്കം സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Press meet, School, Meet, Cherkala Government Higher Secondary School Alumni meet on 28th.