രണ്ട് ചെക്കുകള്‍ കാരണമില്ലാതെ മടക്കി; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിനെതിരെ വ്യാപാരി
Nov 9, 2017, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 09/11/2017) രണ്ട് ചെക്കുകള്‍ കാരണമില്ലാതെ മടക്കിയെന്നാരോപിച്ച് ബാങ്കിനെതിരെ വ്യാപാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന് ഹരജി നല്‍കി. ബേക്കല്‍ പള്ളിക്കരയിലെ വ്യാപാരി കെ ടി ഉദയനാണ് കാസര്‍കോട്ടെ ബാങ്കിനെതിരെ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 25ന് വസന്തപൈ എന്നയാള്‍ക്ക് നല്‍കിയ 15,000 രൂപയ്ക്കുള്ള ചെക്കുള്‍പ്പെടെ രണ്ടുചെക്കുകള്‍ ബാങ്ക് കാരണമില്ലാതെ മടക്കിയെന്ന് ഹരജിയില്‍ വ്യക്തമാക്കി. ഇതുകാരണം കനത്ത സാമ്പത്തികനഷ്ടവും മനോവിഷമവും അനുഭവിക്കുകയാണെന്ന് ഹരജിയില്‍ ബോധിപ്പിച്ചു. ബാങ്കില്‍ പണമടച്ചാല്‍ അടുത്ത ദിവസത്തെ തീയതി രേഖപ്പെടുത്തുന്ന രസീതാണ് നല്‍കുന്നതെന്ന് ഹരജിയില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bank, Bank Check, Merchant, News, Cheque returned; Merchant's complaint against Bank.