Land Allocation | ചീമേനി വില്ലേജിലെ 9 ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് പതിച്ചു നൽകും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
● കൃത്യമായ ക്രയസർട്ടിഫിക്കറ്റുകൾ ലഭിക്കുന്നവർക്ക് ഭൂമി കൈമാറും.
● 1963 ഭൂപരിഷ്കരണ നിയമപ്രകാരം നടപടികൾ ആരംഭിക്കും.
തിരുവനന്തപുരം: (KasargodVartha) ചീമേനി വില്ലേജിലെ ഒമ്പത് ഏക്കർ 46.5 സെൻ്റ് മിച്ചഭൂമി കൈവശം വച്ചുവരുന്ന 12 പേർക്ക് പതിച്ചു നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകി. കേരള ഭൂപരിഷ്കരണ നിയമം 1963-ലെ വ്യവസ്ഥകൾക്കു വിധേയമായാണ് കൈവശഭൂമി കൈമാറുക.
മിച്ചഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരോ, ക്രയസർട്ടിഫിക്കറ്റ് ലഭിച്ചവരിൽ നിന്നും ഭൂമി കൈമാറികിട്ടിയവരോ, വിലയ്ക്ക് വാങ്ങിയവരോ ആയവരും കൈവശഭൂമിയുടെ നികുതി മുൻപ് ഒടുക്കിയിരുന്നവരുമായ 3 പേരില്‍ നിന്നും തുടർന്നും ഭൂനികുതി സ്വീകരിക്കും.
മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചുവന്നിരുന്ന അഞ്ച് പേർക്ക് ലാൻഡ് ക്രയസർട്ടിഫിക്കറ്റ് നൽകും. ഭൂമി പതിച്ചു കിട്ടുന്നതിന് അർഹരായ നാല് പേര്‍ക്ക് കൈവശഭൂമി പതിച്ചു നൽകും.
#Cheemeni #KeralaNews #LandReforms #PinarayiVijayan #Kasargod #Governance