ചീമേനി ഐ ടി പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; കെട്ടിടം ഒക്ടോബറില്‍ പൂര്‍ത്തിയാകും: മന്ത്രി കുഞ്ഞാലിക്കുട്ടി
Feb 10, 2016, 14:17 IST
തിരുവനന്തപുരം: (www.kasargodvartha.com 10/02/2016) ചീമേനി ഐ ടി പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്റെ ചോദ്യത്തിന് വ്യവസായ-ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മറുപടി നല്കി. 50,000 ചതുരശ്ര അടിയുള്ള ഐ ടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഒക്ടോബറോടെ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ ഒരു യൂണിറ്റായ ഉദുമ ടെക്സ്റ്റൈല്‍ മില്ലില്‍ ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനം ആരംഭിച്ചിട്ടില്ലെന്നും ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം ആരംഭിക്കാത്തതുകാരണം കോടിക്കണക്കിന് രൂപയുടെ യന്ത്ര സാമഗ്രികകള്‍ തുരുമ്പെടുത്ത് പോകുന്ന അവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് നിയമന പ്രക്രിയയുടെ നിയമ സാധുത ചോദ്യംചെയ്തുകൊണ്ട് വിവിധ കേസുകള്‍ ഹൈക്കോടതിയിലുടെ പരിഗണനയിലായതുകൊണ്ട് ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചില്ലെന്നും മന്ത്രി അറിയിച്ചു.
യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട് ജില്ലയില്‍ വ്യവസായ വകുപ്പിന്റെ അധീനതയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Keeywords: Kasaragod, Cheemeni IT Park, P.K. Kunhalikutty, K. Kunhiraman (Trikaripur), K. Kunhiraman Udma