ആദ്യ ഭാര്യ നിലവിലിരിക്കെ വിവാഹ മോചനം നേടിയ യുവതിയെ കല്യാണം കഴിക്കുകയും മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു; രണ്ടാം ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ദന്തഡോക്ടറെ അറസ്റ്റു ചെയ്തു
Nov 3, 2018, 21:48 IST
കാസര്‍കോട്: (www.kasargodvartha.com 03.11.2018) ആദ്യ ഭാര്യ നിലവിലിരിക്കെ വിവാഹ മോചനം നേടിയ യുവതിയെ കല്യാണം കഴിക്കുകയും മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തുവെന്ന രണ്ടാം ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ദന്തഡോക്ടറെ അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍ സ്വദേശിനിയായ 35 കാരിയുടെ പരാതിയില്‍ ചെറുപുഴയിലെ ദന്ത ഡോക്ടറും കോഴിക്കോട് സ്വദേശിയുമായ ശ്യാം മേനോന്‍ എന്ന ശ്യാം കുമാറിനെ (48)യാണ് തളിപ്പറമ്പ് ഡിവൈ എസ് പി കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഭാര്യയും മക്കളുമുണ്ടെന്ന് അറിയിക്കാതെ വിവാഹ മോചനം നേടിയ യുവതിയെ ശ്യാം മേനോന്‍ വിവാഹം കഴിക്കുകയായിരുന്നു. ചെറുപുഴയില്‍ കുടുംബസമേതം താമസിച്ചിരുന്ന ഇയാള്‍ക്ക് ആദ്യഭാര്യയില്‍ രണ്ട് മക്കളുണ്ട്. ഇതിനിടയിലാണ് 2003 ല്‍ മകനുമായി ചികിത്സയ്ക്കെത്തിയ വിവാഹ മോചിതയായ യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് കോട്ടയത്ത് കൊണ്ടുപോയി ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുകയും ചെയ്തത്. അതിനുശേഷം പിലാത്തറയില്‍ വാടക ക്വാട്ടേഴ്സില്‍ താമസം തുടങ്ങി. പയ്യന്നൂരിലെ മറ്റൊരു ക്ലീനിക്കില്‍ ആഴ്ചയില്‍ രണ്ട് ദിവസം രോഗികളെ പരിശോധിക്കാനും തുടങ്ങി. ഈ ദിവസങ്ങളില്‍ രണ്ടാം ഭാര്യയ്ക്ക് ഒപ്പമായിരുന്നു ഇയാളുടെ താമസം.
ഇതിനിടയിലാണ് കാഞ്ഞങ്ങാടിന് സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശ്യാം മേനോന്‍ പരിശോധന തുടങ്ങുകയും ഇവിടെ ജീവനക്കാരിയായ ഗള്‍ഫുകാരന്റെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതെന്നാണ് രണ്ടാം ഭാര്യയുടെ പരാതി. സംഭവം അറിഞ്ഞ യുവതി പരാതിയുമായി പോലീസിലെത്തുകയും ശ്യാം മേനോന്റെ ബന്ധത്തിന്റെ തെളിവായി മൊബൈല്‍ ഫോണിലെ മെസേജുകളും കാട്ടിക്കൊടുക്കുകയുമായിരുന്നു. ഇതോടെ ബലാത്സംഗം, വഞ്ചന, സ്വത്ത് തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വിവാഹത്തിന് ശേഷം തന്റെ പേരിലുള്ള 30 ലക്ഷം രൂപയുടെ സ്വത്ത് തട്ടിയെടുത്തതായാണ് യുവതി പരാതിപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheating complaint against Dental Doctor; arrested, Kasaragod, Chittarikkal, Doctor, Arrest, Marriage, Complaint, Wife, News.
< !- START disable copy paste -->