കാമുകന്‍ കാലു മാറിയതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Aug 5, 2017, 17:13 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.08.2017): കാമുകന്‍ കാലു മാറിയതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിറ്റാരിക്കാല്‍ റാണിമലയിലെ കണ്ണന്‍-വെള്ളച്ചി ദമ്പതികളുടെ മകള്‍ മേഘ(21) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ചിറ്റാരിക്കല്‍ പോലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാം ക്ലാസ് കോടതി(രണ്ട്)യില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്.
കൊന്നക്കാട് നെടിയവിളയില്‍ ബിനോയിയുമായി യുവതി ഒരു വര്‍ഷത്തോളം പ്രണയത്തിലാവുകയും ഇവര്‍ വിവാഹം കഴിക്കാന്‍ ധാരണയാകുകയും ചെയ്തിരുന്നു. ഭാര്യയും മക്കളുമായുള്ള ബന്ധം ഉപേക്ഷിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ബിനോയി മേഘയുമായി അടുപ്പത്തിലായത്. പിന്നീട് ബിനോയ് അപ്രത്യക്ഷനാവുകയായിരുന്നു.
മേഘ ബിനോയിയെ തേടി അയാളുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ ബിനോയ് ഭാര്യയും മക്കളോടുമൊപ്പം കഴിയുന്നതായാണ് കണ്ടത്. ബിനോയിയെ വിളിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ബിനോയ് വിവാഹത്തിന് തയ്യാറാവാതെ മേഘയെ പറഞ്ഞുവിടുകയായിരുന്നു.
മേഘ വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് മേഘ വീട്ടിനകത്ത് തൂങ്ങിമരിച്ചത്. സംഭവത്തില്‍ ചിറ്റാരിക്കാല്‍ എസ്‌ഐ എം സുകുമാരന്‍ ബിനോയിയെ അറസ്റ്റ് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, chittarikkal, news, suicide, Lady, Betrayal, Love Betrayal, Accuse, Accuse Caught By Police