ചാനല്‍ റിപോര്‍ട്ടറുടെ അപകട മരണം; ഹോംഗാര്‍ഡ് അറസ്റ്റില്‍
Sep 20, 2017, 22:40 IST
നീലേശ്വരം: (www.kasargodvartha.com 20.09.2017) പ്രാദേശിക ചാനല്‍ റിപോര്‍ട്ടര്‍ പ്രകാശന്‍ കുട്ടമത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അപകടം വരുത്തിയ കാറോടിച്ച ഹോംഗാര്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡും വിമുക്തഭടനുമായ വെങ്ങാട് കാട്ടുതലയിലെ പി അനില്‍കുമാറിനെ(45)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
അശ്രദ്ധയിലും അജാഗ്രതയിലും മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ചുവെന്നതിന് ഐ പി സി 304 എ വകുപ്പ് പ്രകാരമാണ് അനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂര്‍ ചെക്ക് പോസ്റ്റ് വളവിനടുത്ത് പ്രകാശന്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്കില്‍ അനില്‍കുമാര്‍ ഓടിച്ചുവരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയാണുണ്ടായത്.
Related News:

ബൈക്കില്‍ കാറിടിച്ച് പ്രദേശിക ചാനല്‍ റിപോര്‍ട്ടര്‍ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Accident, Death, Car, Arrest, Kasaragod, Home Guard, Prakashan Kuttamath.