രോഗം തളര്‍ത്തിയവര്‍ക്ക് കാരുണ്യ ഹസ്തവുമായി ക്ലബ്ബ് പ്രവര്‍ത്തകരെത്തി
Jun 22, 2017, 10:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 22/06/2017) മാരകരോഗങ്ങളും അപകടവും സംഭവിച്ച് കിടപ്പിലായവര്‍ക്ക് സാന്ത്വനമേകാന്‍ ചന്ദ്രഗിരി ക്ലബ്ബ് പ്രവര്‍ത്തകരെത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്തിനകത്ത് അവശതയനുഭവിക്കുന്ന ജാതിമത വ്യത്യാസമില്ലാതെ നാല്‍പ്പതിലധികം കുടുബങ്ങള്‍ക്കാണ് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായി ക്ലബ്ബ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയര്‍മാരോടൊപ്പം നേരിട്ട് വീട്ടിലെത്തിയത്.
ദുരിതജീവിതം നയിക്കുന്ന കുടുബങ്ങള്‍ ഇനി മുതല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന സന്ദേശവുമായാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരോ വീടുകളിലെത്തി അവരുടെ പ്രയാസങ്ങളും ദുരിതങ്ങളും ചോദിച്ചറിഞ്ഞ് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൈമാറുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തത്. ചന്ദ്രഗിരി ഗള്‍ഫ് കമ്മിറ്റി നടപ്പാക്കുന്ന ജീവകാരുണ്യ സേവനപ്രവര്‍ത്തനമായ ചന്ദ്രഗിരി കാരുണ്യ ഹസ്തം പരിപാടിയില്‍ ഉള്‍പെടുത്തിയാണ് റമദാന്‍ കിറ്റ് നല്‍കിയത്.
പഞ്ചായത്ത് പാലിയേറ്റീവുമായി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാല്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി എം കായിഞ്ഞി, ഗള്‍ഫ് കമ്മിറ്റി ട്രഷറര്‍ നൗഷാദ് വളപ്പില്‍, ഖാദര്‍ കൈനോത്ത്, ഫസല്‍ എച്ച്, നാസിര്‍ ഡീഗോ, സംഗീത് മരവയല്‍, എസ് കെ ഇബ്രാഹിം, റഷീദ്, ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. അശോകന്‍ പി കെ സ്വാഗതവും രാഘവന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Melparamba, Club, Kasaragod, Family, Financial Aid, Treatment, Family.