ക്ഷേത്രങ്ങള്‍ മനുഷ്യനന്മക്കും പുരോഗതിക്കും-സ്വാമി വിശ്വേശ തീര്‍ഥ
Mar 10, 2012, 14:00 IST
തൃക്കരിപ്പൂര്‍: ക്ഷേത്രങ്ങളുടെ നിര്‍മാണവും പുനര്‍ നിര്‍മാണവും മനുഷ്യനന്മയ്ക്കും പുരോഗതിക്കും വേണ്ടിയാണെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ പറഞ്ഞു. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്ര ശ്രീകോവില്‍ നവീകരണ ഫണ്ട് സ്വീകരിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാമി വിശ്വേശ തീര്‍ത്ഥയെ കക്കുന്നം ജംഗ്ഷനില്‍ പൂര്‍ണ കുംഭത്തോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ചെന്നൈയിലെ കെ കെ രാമസുബ്രഹ്മണ്യത്തിന്റെ മകന്‍ ജയറാമില്‍നിന്ന് സ്വാമിജി ആദ്യതുക ഏറ്റുവാങ്ങി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടും അനുഗ്രഹ പ്രഭാഷണം നടത്തി. നവീകരണ കമ്മിറ്റി പ്രസിഡന്റ് കെ ശ്രീധരന്‍ അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എം എല്‍ എ, എ ജി സി ബഷീര്‍, കെ വെളുത്തമ്പു, പി കോരന്‍ മാസ്റ്റര്‍, അഡ്വ. കെ ശ്രീകാന്ത്, വി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്ര നവീകരണക്കമ്മിറ്റി സെക്രട്ടറി കെ നരേഷ്‌കുമാര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ണികൃഷ്ണ വാരിയര്‍ നന്ദിയും പറഞ്ഞു. സ്വീകരണ ഘോഷയാത്രക്ക് കെ ഭാസ്‌കരന്‍, ഉദിനൂര്‍ സുകുമാരന്‍, കെ വി രാജന്‍, പി കെ സത്യന്‍, പി വി മാധവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ വലിയവട്ടളം പായസം വഴിപാടും നടന്നു. ഒരുകോടിരൂപ ചെലവിലാണ് ക്ഷേത്ര ശ്രീകോവിലിന്റെ നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്.
Keywords: kasaragod, Trikaripur, Temple,