ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് 9,000 രൂപ തട്ടിയെടുത്തു
Jul 14, 2017, 14:10 IST
കാസര്‍കോട്: ( www.kasargod.com 14/07/2017) ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് 9,000 രൂപ തട്ടിയെടുത്തു. വ്യാഴാഴ്ച രാവിലെ കാസര്‍കോട് എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖാ ഓഫീസിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ യുവാവിന്റെ പണമാണ് അപഹരിക്കപ്പെട്ടത്.
കര്‍ണാടക സ്വദേശി ബാങ്കില്‍ ഒമ്പതിനായിരം രൂപ നിക്ഷേപിക്കാനെത്തിയപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന ഹിന്ദി ഭാഷ സംസാരിക്കുന്ന യുവാവുമായി പരിചയപ്പെടുകയും ബാങ്ക് ഇടപാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. കര്‍ണാടക സ്വദേശി തന്റെ ടോക്കണ്‍ നമ്പര്‍ സഹിതമുള്ള കാര്യങ്ങള്‍ ഹിന്ദിക്കാരനോട് വെളിപ്പെടുത്തി സൗഹൃദ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ കര്‍ണാടക സ്വദേശിക്ക് ഒരു ഫോണ്‍ സന്ദേശം വരികയും മഴയായതിനാല്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കായി തയ്യാറാക്കിയ പ്രത്യേക ഷെഡില്‍ ഈ യുവാവ് ഇരുന്ന് ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഹിന്ദിക്കാരനും മറ്റൊരാളും ഷെഡിലെത്തി കര്‍ണാടക സ്വദേശിയുടെ ഫോണ്‍ പിടിച്ചു വാങ്ങുകയും വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇയാളുടെ കയ്യിലുണ്ടായിരുന്ന ഒമ്പതിനായിരം രൂപ തട്ടിയെടുത്ത ശേഷം സ്ഥലം വിടുകയുമായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസും സ്ഥലത്തെത്തി. എന്നാല്‍ കര്‍ണാടക സ്വദേശി രേഖാമൂലം ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. വ്യാഴാഴ്ച രാത്രി കര്‍ണാടക സ്വദേശിയെ എസ്‌ഐ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും യുവാവ് ഇതിന് തയ്യാറായില്ല.
പരാതി നല്‍കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാനാണ് തനിക്ക് താല്‍പര്യമെന്നും യുവാവ് ആവര്‍ത്തിച്ചു. ഇതോടെ യുവാവിനെ പോകാന്‍ പോലീസ് അനുവദിക്കുകയും ചെയ്തു. പട്ടാപകല്‍ ബാങ്കില്‍ വെച്ച് യുവാവിന്റെ പണം തട്ടിയ സംഭവം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കാലവര്‍ഷത്തിന്റെ മറവില്‍ കാസര്‍കോട്ടും പരിസരങ്ങളും കവര്‍ച്ചാ സംഘം താവളമുറപ്പിച്ചിട്ടുണ്ട്. കവര്‍ച്ചക്കാര്‍ക്കെതിരെ ശക്തമായ നടപടി പോലീസ് സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
Keywords: Kasaragod, Bank, Bash, Youth, Assault, Police, Complaint, News, Police Station, Karnataka, Cash looted from youth.