കോഴി കൊണ്ടുവരാന്‍ കര്‍ണാടകയിലേക്ക് പോവുകയായിരുന്ന ടെമ്പോ ഡ്രൈവറെയും സഹായിയേയും മര്‍ദിച്ച് ഒന്നര ലക്ഷം തട്ടി; സംഘമെത്തിയത് മുഖംമൂടി ധരിച്ച് ആള്‍ട്ടോ കാറില്‍
Jun 24, 2018, 18:45 IST
ആദൂര്‍: (www.kasargodvartha.com 24.06.2018) കോഴി കൊണ്ടുവരാന്‍ കര്‍ണാടകയിലേക്ക് പോവുകയായിരുന്ന ടെമ്പോ ഡ്രൈവറെയും സഹായിയേയും മര്‍ദിച്ച് ഒന്നര ലക്ഷം തട്ടിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി 12.05 മണിയോടെ ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുണ്ടാര്‍- ഗാളിമുഖയ്ക്കുമിടയിലുള്ള സ്ഥലത്തു വെച്ചാണ് സംഭവം.
ടെമ്പോ ഡ്രൈവര്‍ കളനാട്ടെ ഫാറൂഖ്, സഹായി പൂച്ചക്കാട്ടെ ഹബീബ് എന്നിവരെ മര്‍ദിച്ചാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കര്‍ണാടക പുത്തൂരിലേക്ക് കോഴി കൊണ്ടുവരാനായി പോകുന്നതിനിടെ ആള്‍ട്ടോ 800 കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തുകയും റോഡിലേക്ക് വലിച്ചിറക്കി പണവും മൊബൈലുമായി കടന്നുകളയുകയായിരുന്നുവെന്നുമാണ് പരാതി. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സുള്ള്യ ഭാഗത്തേക്ക് സംഘം കാറോടിച്ച് രക്ഷപ്പെട്ടതെന്നും മര്‍ദനമേറ്റവര്‍ പോലീസിന് മൊഴി നല്‍കി.
സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.
UPDATED
Keywords: Kasaragod, Kerala, news, Car, Assault, Attack, cash, Chicken, Karnataka, Cash looted from Tempo Driver
< !- START disable copy paste -->