എ ടി എം കൗണ്ടറിന്റെ യന്ത്രത്തില്‍ കണ്ടെത്തിയ പണം ഉടമയെ ഏല്‍പ്പിച്ച് സത്യസന്ധത തെളിയിച്ചു
Mar 29, 2018, 10:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.03.2018) എടിഎം കൗണ്ടറിന്റെ യന്ത്രത്തില്‍ കണ്ടെത്തിയ പണം ഉടമയെ ഏല്‍പ്പിച്ചു. മലപ്പുറം മേലാറ്റൂരിലെ മൂനീബാണ് ബുധനാഴ്ച രാവിലെ എസ് ഐ മധുവിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തി പണം ഏറ്റു വാങ്ങിയത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ മൂനിബ് നിക്ഷേപിച്ച 20,500 രൂപ കൗണ്ടറിന്റെ മിഷന്റെ പുറത്ത് തള്ളിയ നിലയില്‍ കാണുകയായിരുന്നു.എ ടിഎടിഎം കൗണ്ടറില്‍ പണം എടുക്കാന്‍ വന്ന കൊളവയലിലെ കീര്‍ത്തി മിഷന്റെ മുകളില്‍ കണ്ടെത്തിയ പണം ഉടന്‍തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു. എ ടി എമ്മില്‍ പണം നിക്ഷേപിച്ചത് അക്കൗണ്ടില്‍ കാണാത്തതിനെ തുടര്‍ന്ന് മുനീബും ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതര്‍ മൂനിബിനെ വിവരം അറിയിക്കുകയും ഹോസ്ദുര്‍ഗ് സ്റ്റേഷനിലെത്തി പണം കൈമാറുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Cash, Police-station, Complaint, Cash found in ATM returns to owner.
< !- START disable copy paste -->