city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതായും ഭര്‍ത്താവിന്റെ പണവും വീടിന്റെ ആധാരവും പിടിച്ചുവെച്ചതായും പരാതി; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 08.04.2017) യുവതിയെ മാനഹാനിപ്പെടുത്തുകയും അസഭ്യം പറയുകയും കയ്യേറ്റത്തിനിരയാക്കുകയും ചെയ്യുകയും ഭര്‍ത്താവിന്റെ പണവും വീടിന്റെയും സ്ഥലത്തിന്റെയും ആധാരവും പിടിച്ചുവെക്കുകയും ചെയ്തുവെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. വിദ്യാനഗര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് ചവറക്കെതിരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതായും ഭര്‍ത്താവിന്റെ പണവും വീടിന്റെ ആധാരവും പിടിച്ചുവെച്ചതായും പരാതി; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്


മായിപ്പാടിയിലെ കെ അജീഷിന്റെ ഭാര്യ പി എ ഹര്‍ഷയുടെ പരാതിയിലാണ് കേസ്. യുവതിയുടെ ഭര്‍ത്താവും പ്രദീപ് ചവറയും ചേര്‍ന്ന് 2015 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 22 വരെ കോഴി മൊത്തവ്യാപാരത്തിലേര്‍പ്പെട്ടിരുന്നു. കച്ചവടത്തില്‍ നിന്നും കിട്ടുന്ന ലാഭം തുല്യമായി വീതിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പ്രദീപ് ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ പ്രദീപ് മര്‍ദിക്കുകയും മാനഹാനിപ്പെടുത്തുകയും ചെയ്തുവെന്ന് ഹര്‍ഷ പറയുന്നു. പോലീസുകാരന്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും യുവതി പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ പിതാവിന്റെ പേരില്‍ മധൂര്‍ ചേനക്കോട്ടുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരം പോലീസുകാരന്‍ വില്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് കൈവശപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ പിതാവിനെ വിളിച്ചുവരുത്തിയാണ് കാറില്‍ വെച്ച് പല അഗ്രിമെന്റ് പേപ്പറുകളിലും ഒപ്പിട്ടുവാങ്ങിയതെന്നുമാണ് പരാതി. ജോലി ചെയ്ത പണവും പിതാവിന്റെ വീടിന്റെ ആധാരവും ഭര്‍ത്താവ് ചോദിച്ചപ്പോള്‍ പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായും ഒരു മന്ത്രിയും എസ് പി യും വിചാരിച്ചിട്ടുപോലും തന്നെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പറഞ്ഞതായും ഹര്‍ഷ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ മാര്‍ച്ച് 23 നാണ് പോലീസുകാരനെതിരെ പരാതിയുമായി ഹര്‍ഷ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചത്. മുഖ്യമന്ത്രി, ഡി ജി പി, മനുഷ്യാവകാശ കമ്മീഷന്‍, ചീഫ് സെക്രട്ടറി, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കും ഹര്‍ഷ പരാതി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:  പോലീസുകാരനോടൊപ്പം കോഴി വ്യാപാരത്തില്‍ പങ്കാളിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജില്ലാ പോലീസ് ചീഫിനെ സമീപിച്ചു; വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പിടിച്ചുവെച്ചതായും പരാതി

Keywords:  Kasaragod, Kerala, news, House-wife, complaint, Police, Lodge, Youth, Missing, House wife lodges complaint against COP, Case against Police, Chicken business, Cheating

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia