Vehicle Damage | 'ടിപർ ലോറിയിൽ നിന്ന് കല്ല് തെറിച്ച് കാറിന് കേടുപാട്'; ഡ്രൈവർക്കെതിരെ കേസ്
● കളനാട് അരമങ്ങാനത്തെ അറഫാത് എന്നയാൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
● അറഫാതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) യിലെ 281-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
● സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
വിദ്യാനഗർ: (KasargodVartha) അശ്രദ്ധമായി വാഹനമോടിച്ചുവെന്നതിന് ടിപർ ലോറി ഡ്രൈവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചെർക്കള വി കെ പാറയിൽ വെച്ച് ടിപർ ലോറിയിൽ നിന്ന് കല്ല് തെറിച്ച് കാറിന് കേടുപാട് സംഭവിച്ചതായുള്ള പരാതിയെ തുടർന്നാണ് നടപടി. കളനാട് അരമങ്ങാനത്തെ അറഫാത് എന്നയാൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജനുവരി 10-ന് വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറഫാത് തന്റെ കാറിൽ ചട്ടംഞ്ചാലിൽ നിന്ന് ചെർക്കള ഭാഗത്തേക്ക് പോവുന്നതിനിടെ വി കെ പാറ റോഡിലേക്ക് കയറുമ്പോൾ ലോറിയിൽ നിന്ന് കല്ല് തെറിച്ച് കാറിൽ പതിച്ചുവെന്നും കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചുവെന്നുമാണ് പരാതി.
അറഫാതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) യിലെ 281-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
#Kasaragod #VehicleDamage #TipperTruck #RoadIncident #PoliceCase #CarAccident