തുണിക്കട ഉടമ ലക്ഷങ്ങള്‍ തട്ടിപ്പുനടത്തി മുങ്ങിയതായി പരാതി; പോലീസ് കേസെടുത്തു
Sep 11, 2013, 12:28 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തുണിക്കട ഉടമ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി ഉയര്‍ന്നു. സെക്യൂരിറ്റി ഏജന്‍സിയെ കബളിപ്പിച്ചതിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉളിയത്തടുക്ക നാഷണല്‍ നഗറിലെ വര്‍ഗീസിന്റെ മകനും സെക്യൂരിറ്റി ഏജന്‍സി ഉടമയുമായ മാത്യൂ വര്‍ഗീസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കസവ് പാലസ് എം.ഡി. കോഴിക്കോട് മുക്കത്തെ മുഹമ്മദ് ഷാഫി, മാനേജര്‍ ഹസ്സന് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ നല്കിയ വകയില്‍ 44,000 രൂപ നല്‍കാനുണ്ടെന്നും അതുനല്‍കാതെ തുണിക്കട മൂന്ന് മാസത്തിനുള്ളില്‍ പൂട്ടിപ്പോവുകയുമായിരുന്നുവെന്നാണ് മാത്യു വര്‍ഗീസിന്റെ പരാതി.
കോഴിക്കോട് അടക്കമുള്ള നിരവധി സ്ഥലങ്ങളിലെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ലക്ഷങ്ങളുടെ തുണികളും കോസ്മെറ്റിക് സാധനങ്ങളും ടെക്സ്റ്റെയില്‍സില്‍ ഇറക്കിക്കൊടുത്തിരുന്നു. ഇതുകൂടാതെ ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും പരസ്യം നല്കിയ വകയിലും നല്ലൊരു തുക ടെക്സ്റ്റെയില്‍സ് ഉടമ നല്‍കാനുണ്ട്. കൂടാതെ കടയിലെ 40 ഓളം ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം നല്‍കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
കെട്ടിട ഉടമയ്ക്ക് വാടക നല്കാത്തതിനാല് പൂട്ടിയ കടയ്ക്ക് കെട്ടിട ഉടമ മറ്റൊരു പൂട്ടിട്ട് പൂട്ടുകയും ചെയ്തിട്ടുണ്ട്. പൂട്ടിപോയ ടെക്സ്റ്റെയില്സിനെതിരെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് ടൗണ്‍ എസ്.ഐ. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പലര്‍ക്കും ഇടപാട് നടത്തിയതിന് ചെക്കാണ് ഉടമ നല്‍കിയത്.
കടയില്‍ പരിശോധന നടത്തിയതില്‍ നാല് ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങള്‍ ബാക്കിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എട്ട് ലക്ഷത്തോളം രൂപ പലര്‍ക്കായി നല്‍കാനുണ്ടെന്നാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളില്‍ വ്യക്തമായിരിക്കുന്നത്.
Also read:
ടി.പി. ചന്ദ്രശേഖരന് വധക്കേസ്: 20 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
Keywords: Kasaragod, Kerala, Cheating, Police, Complaint, Case, Case against textile owner for cheating, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: