യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും മൊബൈലും കൈക്കലാക്കി; തെലുങ്കാന എസ് ഐമാര്‍ക്കും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കുമെതിരെ കേസ്
Oct 25, 2017, 11:40 IST
കാസര്‍കോട്:(www.kasargodvartha.com 25/10/2017) യുവാവിനെ പ്രതിയാണെന്നാരോപിച്ച് തട്ടിക്കൊണ്ടുപോവുകയും പണവും വാച്ചും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ തെലുങ്കാനയിലെ രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കോടതി നിര്‍ദേശ പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഷിറിബാഗിലു മഞ്ചത്തടുക്ക കുളത്തിങ്കല്‍ ഹൗസില്‍ അബ്ദുര്‍ റഹ് മാന്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ 20ന് വിദ്യാനഗറിലാണ് സംഭവം. തെലുങ്കാന പോലീസാണെന്ന് പറഞ്ഞ് കാറിലെത്തിയ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി അബ്ദുര്‍ റഹ് മാനെ ബലമായി തെലങ്കാനയിലെ മൊമിപേട്ട് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അബ്ദുര്‍ റഹ് മാന്റെ കൈവശമുണ്ടായിരുന്ന വിലകൂടിയ വാച്ചും മൊബൈല്‍ഫോണും 14,000 രൂപയും കൈക്കലാക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതി സ്വീകരിച്ച കോടതി തെലുങ്കാന രംഗ റെഡ്ഡി ജില്ലയിലെ മൊമിപേട്ട്, നവാബ്പേട്ട് സ്റ്റേഷനുകളിലെ എസ്ഐമാര്‍, നാലു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Youth, Kidnap, Police, Case, Court, Mobile Phone, Complaint, Case against Telangana police for kidnapping youth