16 കാരിയായ മകളെ അടിച്ചുപരിക്കേല്‍പിച്ച പിതാവിനെതിരെ കേസ്
Jul 4, 2017, 14:03 IST
ബദിയടുക്ക: (www.kasargodvartha.com 04.07.2017) മദ്യപിച്ചെത്തി സ്ഥിരമായി അടിച്ചുപരിക്കേല്‍പിക്കുന്നതായുള്ള 16കാരിയായ മകളുടെ പരാതിയില്‍ പിതാവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ബദിയടുക്ക മൂകംപാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശ്രുതിയുടെ പരാതിയിലാണ് പിതാവ് വെങ്കിടേഷ (52)ക്കെതിരെ പോലീസ് കേസെടുത്തത്. ടാക്‌സി ഡ്രൈവറായ വെങ്കിടേഷ സ്ഥിരമായി മദ്യപിച്ചു വന്ന് മര്‍ദിക്കുന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതോടെ മാതാവിനോടൊപ്പം ബദിയടുക്ക പോലീസിലെത്തി ശ്രുതി പരാതി നല്‍കുകയായിരുന്നു. പിതാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതോടെ മാതാവിനോടൊപ്പം ബദിയടുക്ക പോലീസിലെത്തി ശ്രുതി പരാതി നല്‍കുകയായിരുന്നു. പിതാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Badiyadukka, news, case, Assault, Case against father assaulting daughter
Keywords: Kasaragod, Kerala, Badiyadukka, news, case, Assault, Case against father assaulting daughter