city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്കില്‍ നിന്നും രേഖകള്‍ കൈക്കലാക്കി മുങ്ങിയ മുന്‍ സെക്രട്ടറിക്കെതിരെ കേസ്

പുല്ലൂര്‍: (www.kasargodvartha.com 29.07.2017) പട്ടാപ്പകല്‍ ബാങ്കില്‍ നിന്നു വിലപിടിപ്പുള്ള രേഖകള്‍ കൈക്കലാക്കി കടന്നുകളഞ്ഞുവെന്ന പരാതിയില്‍ മുന്‍ സെക്രട്ടറിക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന എം ചന്ദ്രനെതിരേയാണ് കേസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം.

ഭരണസമിതി നേരത്തെ പിരിച്ചുവിട്ട സെക്രട്ടറി ചന്ദ്രന്‍ ബാങ്കില്‍ പ്രവേശിക്കുകയും അസി.സെക്രട്ടറി ബാത്ത് റൂമില്‍ പോയ അവസരത്തില്‍ ബാങ്കിന്റെ ഷെല്‍ഫും മേശവലിപ്പും തുറന്ന് അറ്റന്‍ഡന്റ്സ് രജിസ്റ്റര്‍ ഉള്‍പെടെയുള്ള വിലപ്പെട്ട രേഖകളുമായി പുറത്തിറങ്ങുകയുമായിരുന്നു. സംഭവം കണ്ട് തടയാന്‍ ശ്രമിച്ച അസിസ്റ്റന്റ് സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു. ബാങ്ക് പ്രസിഡന്റ് എ തമ്പാന്‍ നായരുടെ പരാതിയിലാണു പോലീസ് കേസെടുത്തത്.

ബാങ്കില്‍ നിന്നും രേഖകള്‍ കൈക്കലാക്കി മുങ്ങിയ മുന്‍ സെക്രട്ടറിക്കെതിരെ കേസ്

കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കത്തെ തുടര്‍ന്ന് പുല്ലൂര്‍ ബാങ്കില്‍ മാസങ്ങളോളമായി ചേരിപ്പോരു നിലനില്‍ക്കുകയാണ്. ബാങ്ക് പ്രസിഡന്റായിരുന്ന ഡി സിസി സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീടിന്റെ രാജിയും പിന്നാലെ പ്രസിഡന്റിനെ അനുകൂലിച്ചിരുന്ന സെക്രട്ടറിയെ ഭരണസമിതി പുറത്താക്കുകയും ചെയ്തു. ഇതിനിടയില്‍ ഡയറക്ടറായിരുന്ന ഔദ്യോഗിക പക്ഷത്തെ മഹിള കോണ്‍ഗ്രസ് നേതാവ് ശ്രീകലയെ ഹൗസിങ്ങ് സൊസൈറ്റിയില്‍ കുടിശിഖ വരുത്തി എന്ന പേരില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി മറുപക്ഷം അയോഗ്യയാക്കുകയും ചെയ്തു. ഇതിനു ശേഷം കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കെ പി സി സി സെക്രട്ടറി വി എ നാരായണനെ ചുമതലപ്പെടുത്തി.

നാരായണന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാങ്ക് ഡയറക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സെക്രട്ടറിയെ തിരിച്ചെടുക്കാനും എല്ലാ പിണക്കങ്ങളും മറന്ന് യോജിച്ചു നീങ്ങാനും നിര്‍ദേശം നല്‍കിയെങ്കിലും സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച ബാങ്ക് സെക്രട്ടറിയായിരുന്ന ചന്ദ്രന്‍ ബാങ്കില്‍ എത്തുകയും അസി. സെക്രട്ടറി ബാത്ത് റൂമില്‍ കയറിയ തക്കം നോക്കി വിലപ്പെട്ട രേഖകളുമായി മുങ്ങുകയും ചെയ്ത്. സ്വര്‍ണ പണ്ട പണയം വായ്പ തുടങ്ങിയവയുടെ വിലപ്പെട്ട രേഖകളും അറ്റന്‍ഡന്റ്സ് രജിസ്റ്റര്‍ ഉള്‍പെടെയുള്ളവയുമായി മുങ്ങിയത്.

മുന്‍ സെക്രട്ടറി ചന്ദ്രന്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെ മുറിയില്‍ കയറി രേഖകളും മറ്റും മോഷ്ടിച്ചു കടത്തുന്നത് ബാങ്കിലെ സിസി ക്യാമറ ദൃശ്യങ്ങളില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് കേസില്‍ തെളിവായി ബാങ്ക് അധികൃതര്‍ പോലീസിന് കൈമാറിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Pullur Periya, Bank, Kanhangad, Kasaragod, Robbery, Police, Complaint, Case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia