കാണാതായ കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസയക്കും
Apr 7, 2018, 13:15 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2018) ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായ കുട്ടിയെ തിരിച്ചറിയുന്ന രീതിയിലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഇവര്‍ക്ക് പോലീസ് നോട്ടീസയക്കും. മാതൃഭൂമി, ലേറ്റസ്റ്റ്, കാസര്‍കോട് വാര്‍ത്ത, കാസര്‍കോട്ടെ ഒരു വെബ്‌സൈറ്റ് എന്നിവയ്‌ക്കെതിരെയാണ് കേസെടുത്തത്.
ബാലനീതി നിയമം അനുസരിച്ചാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും കുട്ടിയെ കാണാതായത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലാണ് പിശക് കടന്നുകൂടിയത്. ഇതുസംബന്ധിച്ച് ശിശു സംരക്ഷണ കേന്ദ്രം അധികൃതര്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്ത് നോട്ടീസയക്കാനും അന്വേഷണം നടത്താനും നിര്‍ദേശം നല്‍കിയത്.
കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തെറ്റ് ശ്രദ്ധയില്‍പെട്ട ഉടനെ അത് തിരുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Missing, Social-Media, Police , Notice, Case against 4 media for posting Fake news.
< !- START disable copy paste -->