തായലങ്ങാടിയില്‍ തീയിട്ട സംഭവം; 3 പേര്‍ക്കെതിരെ കേസ്
Oct 4, 2013, 13:36 IST
കാസര്‍കോട്: തായലങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ക്ലോക് ടവര്‍ പരിസരത്ത് ടയര്‍ കൊണ്ടിട്ട് തീയിട്ട സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തീയിട്ടത്. ഇതുമൂലം ഗതാഗതം തടസപ്പെടുകയും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയും ചെയ്തു.
റോഡരികിലൂടെ പോകാന്‍ ശ്രമിച്ച ഇരുചക്ര വാഹന യാത്രക്കാരെപ്പോലും സംഘം തടഞ്ഞുനിര്‍ത്തി തിരിച്ചയച്ചു. റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകേണ്ടവര്‍ അടക്കം ഇതുമൂലം ബുദ്ധിമുട്ടി. സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
തീയിടാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മണല്‍ കടത്തുന്ന ടിപ്പര്‍ ലോറികള്‍ക്ക് അനധികൃത പാസ് അനുവദിച്ചതിലുള്ള പ്രതിഷേധമാണ് ഇതിനു പിന്നിലെന്ന് സംസാരമുണ്ട്.

Also Read:
പാറ്റ്‌നയില്‍ 'നമോ' ടീ സ്റ്റാളുകള്‍
Keywords: Thayalangadi, Kasaragod, Fire, Case, Railway station, Police, Fire force, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.